വെൽഫെയർ പാർട്ടി ക്ഷേമവൃക്ഷങ്ങൾ നടും

കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് െവൽെഫയർ പാർട്ടി ജില്ലയിലെ മുഴുവൻ യൂനിറ്റുകളിലും 'ക്ഷേമവൃക്ഷം' എന്ന പേരിൽ ഫലവൃക്ഷ-തണൽ മരങ്ങൾ നടും. വൃക്ഷങ്ങളുടെ സംരക്ഷണം കൂടി നടപ്പാക്കുന്ന രീതിയിലാണ് പരിപാടി. പ്രദേശത്തെ ഒരു ജല സ്രോതസ് മാലിന്യമുക്തമാക്കും. ജില്ലതല ഉദ്ഘാടനം ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ ചേരാനല്ലൂർ പഞ്ചായത്തിൽ നിർവഹിക്കും. ജില്ലയിലെ വിവിധ യൂനിറ്റുകളിൽ പ്രമുഖ കർഷകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി നാശത്തിന് മറുപടി എന്ന പ്രമേയമാണ് പാർട്ടി ഉയർത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.