കൊച്ചി: ജീവിതത്തിലും മാധ്യമപ്രവർത്തനത്തിലും അനുകരണീയ മാതൃക സൃഷ്ടിച്ച മുൻനിര മാധ്യമപ്രവർത്തകയായിരുന്നു ലീലാമേനോനെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അനുസ്മരിച്ചു. സ്ത്രീനീതിക്കുവേണ്ടി ശക്തമായി തൂലിക ചലിപ്പിക്കാനും അകാലത്തിൽ ബാധിച്ച അർബുദെത്ത നേരിടാനും കാട്ടിയ മനോബലവും നിലപാടുകളിലെ സത്യസന്ധതയും എന്നും ഓർമിക്കപ്പെടും. ലീലാമേനോെൻറ സ്മരണ നിലനിർത്തുന്ന നടപടിയുമായി കേരള മീഡിയ അക്കാദമി മുന്നോട്ടുവരുമെന്നും ആർ.എസ്. ബാബു പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.