കോതമംഗലത്തെ സ്കൂളിൽ നിന്നും 'മുങ്ങിയ' ഒന്നാം ക്ലാസുകാരനെ പെരുമ്പാവൂരിൽ കണ്ടെത്തി

പെരുമ്പാവൂർ: കോതമംഗലത്തെ സ്കൂളിൽനിന്ന് 'മുങ്ങി' ബസിൽകയറി പെരുമ്പാവൂരിലെത്തിയ ഒന്നാം ക്ലാസുകാരനെ പൊലീസ് പിടികൂടി. കോതമംഗലം ടൗണിൽ പ്രവർത്തിക്കുന്ന സ്കൂളിൽനിന്ന് കാണാതായ ഫിലിപ് വിത്സൻ എന്ന കുട്ടിയെയാണ് പെരുമ്പാവൂർ ബസ്‌ സ്റ്റാൻഡിൽ കണ്ടെത്തിയത്. സ്കൂളിൽ രാവിലെ എത്തിയ കുട്ടി ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് പെരുമ്പാവൂരിലേ‍ക്കുള്ള ബസിൽ കയറിയെന്നാണ് നിഗമനം. സ്കൂളിൽനിന്ന് മുങ്ങിയ വിവരം അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ കോതമംഗലം പൊലീസ് മറ്റ് സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. തുടർന്നാണ് പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽനിന്ന് കുട്ടിയെ കണ്ടെത്തിയത്. പെരുമ്പാവൂർ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതിരുന്നത് കുറെനേരം പൊലീസുകാരെ കുഴക്കി. വലിയ കുസൃതിക്കാരനാണെന്ന് പെരുമാറ്റത്തിൽ ദൃശ്യമായിരുന്നു. കുട്ടിയെ കോതമംഗലത്തുനിന്ന് പോലീസുകാരും സ്കൂൾ അധികൃതരും എത്തുംവരെ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ അടക്കിനിർത്താൻ ഉദ്യോഗസ്ഥർ നന്നേ കഷ്്ടപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.