കാക്കനാട്: തൊഴിലാളി യൂനിയനുകളുടെ സമരത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം തടസ്സപ്പെട്ട കോലഞ്ചേരി സിന്തൈറ്റ് ഇന്‍ഡസ്ട്രീസിലെ വിവിധ യൂനിയന്‍ പ്രവര്‍ത്തകരും മാനേജ്മെൻറുമായി ജൂണ്‍ ഏഴിന് ലേബര്‍ കമീഷണര്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്ന് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയില്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികളും മാനേജ്മെൻറും നടത്തിയ ചര്‍ച്ച സമവായമാകാതെ പിരിഞ്ഞതിനെത്തുടര്‍ന്നാണ് തീരുമാനം. സ്ഥാപനവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും സന്നദ്ധതയുള്ള ജീവനക്കാര്‍ ജോലി ചെയ്യുന്നത് തടസ്സപ്പെടുത്തരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു. റീജനല്‍ ജോയൻറ് ലേബര്‍ കമീഷണര്‍ സി.കെ. ശ്രീലാല്‍, ജില്ല ലേബര്‍ ഓഫിസര്‍ എം.വി. ഷീല, സി.ഡി.സി.ഐ.ഡി എറണാകുളം റൂറല്‍ ഇന്‍സ്‌പെക്ടര്‍ വി.ടി. ഷാജു, പുത്തന്‍കുരിശ് എസ്.ഐ കെ.പി. ജയപ്രസാദ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് തൊഴിലാളി യൂനിയനുകളുടെയും മാനേജ്മെൻറിെൻറയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.