ചാലക്കുടിപ്പുഴയില്‍ രാസമാലിന്യം; നാട്ടുകാര്‍ പ്രതിഷേധിച്ചു

അങ്കമാലി: ചാലക്കുടിപ്പുഴയില്‍ വിഷ രാസ ഖരമാലിന്യം ഒഴുക്കുന്നതിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് എളവൂര്‍ കുന്നേല്‍പള്ളിക്ക് സമീപം പ്രതിഷേധിച്ചു. കൂടുതല്‍ പ്രദേശങ്ങളില്‍ രാസമാലിന്യം ഒഴുകിയതോടെ പ്രതിഷേധം ശക്തമാവുകയാണ്. എളവൂര്‍ കുന്നേല്‍പള്ളി, എളവൂര്‍ താഴത്തെ പള്ളി, എളവൂര്‍ പാറ, പുളിയനംകുന്ന്, കുന്നപ്പിള്ളിശ്ശേരി പ്രദേശങ്ങളില്‍ വെള്ളത്തിൽ മാലിന്യം കലർന്നു. പാലുപുഴ ലിഫ്റ്റ് ഇറിഗേഷന്‍, എളവൂര്‍ പുളിയനം സി.സി.ഡി.പി പദ്ധതി, എളവൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍, പുളിയനംകുന്ന് കുടിവെള്ള പദ്ധതി, എളവൂര്‍ കുന്നപ്പിള്ളിശ്ശേരി എസ്.സി കുടിവെള്ള പദ്ധതി തുടങ്ങിയവ അവതാളത്തിലായി. അർബുദം അടക്കമുള്ള മാരകരോഗങ്ങളും പ്രദേശത്ത് പടരുന്നു. പുഴജലം നിറം മാറി ഒഴുകുന്നത് രൂക്ഷമായതോടെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്കും രൂപം നല്‍കി. പരിസ്ഥിതി പ്രവര്‍ത്തക പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് നരിക്കുളം അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം അതിരൂപത സെക്രട്ടറി സെബാസ്റ്റ്യന്‍ ചെന്നക്കാടന്‍, കാതിക്കുടം സമരസമിതി പ്രസിഡൻറ് ജെയ്സണ്‍ പാനികുളങ്ങര, ആൻറണി പാലമറ്റം, ജോളി പാനികുളം, ഫാ. ബാബു പേരപ്പാടന്‍, ഫാ. അജീഷ് തുടിപാറക്കല്‍, സിസ്റ്റര്‍ മേഴ്സി, സിസ്റ്റര്‍ റോസിലി, എന്‍.വി. രാമകൃഷ്ണന്‍, ബീന രവി, ആൻറണി പുതുവ, പുളിയനം പൗലോസ്, ജോബി ജോസഫ്, ജോയ് നെടുങ്ങാടന്‍, ജോര്‍ജ് മണവാളന്‍, സല്‍ജോ ജോസ്, സൈമണ്‍ പാലമറ്റത്ത്, ദേവസി വാഴപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.