കാക്കനാട്: ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് ടി.സി നല്‍കി പുറത്താക്കിയ സ്വകാര്യ സ്‌കൂള്‍ മാനേജ്മെൻറ് നടപടി നിര്‍ത്തിവെക്കാൻ ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല ഉത്തരവിട്ടു. കാക്കനാട് ചെമ്പുമുക്ക് അസീസി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ മൂന്ന് കുട്ടികളെ പുറത്താക്കിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സ്‌കൂളിനുപുറത്ത് രക്ഷിതാക്കള്‍ രൂപവത്കരിച്ച അസീസി പാരൻറ്സ് അസോസിയേഷൻ (എ.പി.എ) നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി. ഫീസിെൻറ കാര്യം രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും അതുവരെ ടി.സി നല്‍കാനുള്ള മാനേജ്മെൻറ് തീരുമാനം നിര്‍ത്തിവെക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. നാല് കുട്ടികളില്‍ ഒരാള്‍ക്ക് ടി.സി നല്‍കുകയും മറ്റ് മൂന്ന് പേർക്കെതിരെ നടപടി സ്വീകരിക്കാനുമുള്ള മാനേജ്മെൻറ് തീരുമാനമാണ് തടഞ്ഞത്. അധ്യയനവര്‍ഷം ആരംഭിച്ചശേഷം കുട്ടികള്‍ക്ക് ടി.സി നല്‍കി പുറത്താക്കുന്നത് പഠനത്തെയും ഭാവിയെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ നടപടി സ്വീകരിക്കരുതെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. ഫീസ് നല്‍കാത്തവരായി നിരവധി വിദ്യാര്‍ഥികളുണ്ട്. എന്നാല്‍, മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ മാത്രം നടപടി സ്വീകരിച്ചത് നീതീകരിക്കാനാവില്ല. ടി.സി റദ്ദാക്കി തുടര്‍ന്ന് പഠിക്കാൻ സാഹചര്യമൊരുക്കേണ്ടതാണ്. ഇതുസംബന്ധിച്ച് മറ്റ് പരാതികളില്‍ തുടര്‍നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. തെൻറ രണ്ട് മക്കള്‍ക്കെതിരെ മാനേജ്മെൻറ് ടി.സി നല്‍കി പുറത്താക്കാനുള്ള നീക്കം പ്രതികാര നടപടിയാണെന്ന് ആരോപിച്ച് പാരൻറ്സ് അസോസിയേഷന്‍ നേതൃത്വത്തിലാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. തീരുമാനത്തിനെതിരെ മുന്‍സിഫ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് മാനേജ്മെൻറ് നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാൽ, കുട്ടികളെ പുറത്താക്കാനുള്ള നീക്കത്തില്‍ മാനേജ്മെൻറ് തുടര്‍നടപടി സ്വീകരിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. മറ്റൊരു കുട്ടിയുടെ പേര് സ്‌കൂള്‍ റോളില്‍ നിന്ന് നീക്കിയെന്നും പരാതിയില്‍ പറയുന്നു. ടി.സി വാങ്ങാന്‍ തയാറാകാത്ത കുട്ടികള്‍ക്ക് ഈ അധ്യയനവര്‍ഷം സ്‌കൂള്‍ സ്റ്റോറില്‍ നിന്ന് പാഠപുസ്തകങ്ങള്‍ നല്‍കുന്നതിനും മാനേജ്മെൻറ് വിലക്ക് ഏര്‍പ്പെടുത്തി. ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂളിനുപുറത്ത് സംഘടന രൂപവത്കരിച്ച് ഒരു വര്‍ഷത്തിലേറെയായി സമരത്തിലായിരുന്നു. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മാനേജ്മെൻറിനാണ് സ്‌കൂള്‍ ഭരണം. ഫീസ് വര്‍ധിപ്പിക്കില്ലെന്ന് സഭ ഉറപ്പുനല്‍കിയിരുന്നെന്നും എന്നാല്‍, ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനം നടപ്പാക്കിയില്ലെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.