കൊച്ചി: വീടുകളിൽ പാൽ വാങ്ങുന്ന കവർ, കുട്ടികൾ വലിച്ചെറിയുന്ന സിപ്അപ് കൂടുകൾ, പ്ലാസ്റ്റിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങൾ... അങ്ങനെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് അത്രയും അവർ മുറ്റത്തും തെരുവിലും അലക്ഷ്യമായി ഉപേക്ഷിച്ചു. മഴയിൽ സമീപത്തെ ചെറുതോടുകളിൽ ഇവ അടിഞ്ഞുകൂടി. പ്ലാസ്റ്റിക്കിെൻറ അപകടങ്ങളെക്കുറിച്ച് അപ്പോഴും അവർ അജ്ഞരായിരുന്നു. എന്നാൽ, ഇന്ന് ഇൗ കൊച്ചുഗ്രാമം പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിലാണ്. പ്ലാസ്റ്റിക് മാലിന്യത്തെ ചെറുക്കാൻ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.െഎ) മത്സ്യ പരിസ്ഥിതി വിഭാഗം എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്ത് എട്ടാം വാർഡിൽ നടപ്പാക്കിയ 'നിർമലധാര' പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്. കായലുകളും കടലുകളും കേന്ദ്രീകരിച്ച് സി.എം.എഫ്.ആർ.െഎ നടത്തിയ പഠനത്തിൽ പ്ലാസ്റ്റിക് മാലിന്യത്തിെൻറ തീവ്രതയെക്കുറിച്ച് കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. കൊച്ചി കായലിൽ ഒരു സ്ക്വയർ മീറ്റർ ആഴത്തിൽ മാത്രം അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം ഒരു ടണ്ണോളം. കടലിൽ പ്ലാസ്റ്റിക് മാലിന്യം അതിവേഗമാണ് അടിയുന്നത്. സംസ്ഥാനത്ത് ജനവാസകേന്ദ്രങ്ങളോടും നഗരങ്ങളോടും ചേർന്ന ജലാശയങ്ങളിലെല്ലാം ഇതാണ് അവസ്ഥയെന്ന് സി.എം.എഫ്.ആർ.െഎ മത്സ്യ പരിസ്ഥിതി വിഭാഗം മേധാവിയും പ്രിൻസിപ്പൽ സയൻറിസ്റ്റുമായ ഡോ. വി. കൃപ 'മാധ്യമ'ത്തോട് പറഞ്ഞു. ആറ് നദികളിൽനിന്നായി ഒഴുകിയെത്തുന്ന മാലിന്യം വേമ്പനാട്ട് കായലിനെ രാജ്യത്തെതന്നെ ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ സംഭരണിയാക്കി. പഴമക്കാരുടെ ഒാർമകളിൽ വള്ളം തുഴഞ്ഞുപോയ കൈത്തോടുകൾ പോലും പ്ലാസ്റ്റിക് മാലിന്യത്തിൽ ശ്വാസംമുട്ടി ഒഴുക്ക് നിലച്ചിരിക്കുന്നു. കടലിെൻറ അടിത്തട്ടിൽ പ്രജനനം നടത്തുന്ന കരിമീനും ചെമ്മീനുമെല്ലാം വിഷംതീണ്ടി ചത്തൊടുങ്ങി. ഇൗ പശ്ചാത്തലത്തിലാണ് മുളവുകാട് പഞ്ചായത്തിൽ പരീക്ഷണാർഥം 'നിർമലധാര'ക്ക് സി.എം.എഫ്.ആർ.െഎ തുടക്കമിട്ടത്. കടകളിലെയും വീടുകളിലെയും പ്ലാസ്റ്റിക് മാലിന്യം വീടുകളിൽതന്നെ സൂക്ഷിക്കും. ഭക്ഷ്യവസ്തുക്കൾ പാക്ക്ചെയ്തുവരുന്ന ചില കവറുകൾ കഴുകി സൂക്ഷിക്കേണ്ടിവരും. ഇവ ഉറവിടങ്ങളിലെത്തി ശേഖരിക്കാൻ ആളെയും കണ്ടെത്തി. രണ്ടാഴ്ചയിൽ ഒരിക്കലാണ് മാലിന്യ ശേഖരണം. ഇതിന് നിയോഗിക്കപ്പെട്ട തൊഴിലാളിക്ക് ഒരു വീട്ടിൽനിന്ന് പ്രതിമാസം 30 രൂപ വേതനം. ശേഖരിക്കുന്ന മാലിന്യം കൃത്യമായി സംസ്കരണ കേന്ദ്രത്തിലെത്തിക്കും. ഇതോടെ മുളവുകാെട്ട ജലാശയങ്ങൾ മാലിന്യമുക്തമായി. ആളുകൾ പരമാവധി തുണിസഞ്ചിപോലുള്ള പ്രകൃതിസൗഹൃദ ഉൽപന്നങ്ങൾ ഉപയോഗിച്ചുതുടങ്ങി. ആവശ്യമായ സഹായങ്ങളും സംവിധാനങ്ങളുമൊരുക്കി സി.എം.എഫ്.ആർ.െഎയും പഞ്ചായത്ത് അധികൃതരും ഒപ്പം നിന്നു. പദ്ധതി വൻ വിജയമായതോടെ ജില്ലയൊട്ടാകെ വ്യാപിപ്പിക്കാനുള്ള ആലോചനയിലാണെന്ന് ഡോ. വി. കൃപ പറഞ്ഞു. പി.പി. കബീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.