മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസം ലോകമറിയുന്ന നിലവാരത്തിലേക്ക് ഉയർത്താൻ സാധിക്കുമെന്നും അധ്യാപകർ വിചാരിച്ചാൽ ഏത് സ്‌കൂളും അന്താരാഷ്്ട്ര നിലവാരത്തിലേക്ക് ഉയരുമെന്നും എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് അഭിപ്രായപ്പെട്ടു. വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ ഹൈടെക് ആയി പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. സ്റ്റുഡൻറ് ഓട്ടോമേഷൻ സോഫ്റ്റ്‌വെയർ സ്വിച്ച് ഓൺ ജില്ല പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി നിർവഹിച്ചു. മഴുവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്മുക്കുട്ടി സുദർശനൻ അധ്യക്ഷത വഹിച്ചു. ഫാ. ജോർജ് മാന്തോട്ടം പ്രഭാഷണം നടത്തി. മഴുവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം ഷൈനി കുര്യാക്കോസ്, ഡയറ്റ് സീനിയർ െലക്ചറർ ഡോ. വി.എൻ. ഷാജി, പി.എൻ. സജിമോൻ, സ്‌കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി, പ്രിൻസിപ്പൽ അനിത കെ. നായർ എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹൈടെക് ആകുന്നതോടെ വിദ്യാർഥികൾ ക്ലാസ്മുറിയിലെത്തുന്നതുമുതലുള്ള പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് തൽസമയം അറിയാനും ക്ലാസിൽ പഠിക്കുന്ന വിഷയങ്ങൾ റെക്കോഡ് ചെയ്ത് സൂക്ഷിക്കാനും സാധിക്കും. 26 ക്ലാസ് മുറികൾ ഇതിനായി സജ്ജമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.