പിറവം: ത്യാഗം സഹിച്ചും അന്ത്യോഖ്യ സത്യവിശ്വാസം സംരക്ഷിക്കുമെന്ന് ഡോ. മാത്യൂസ് മോർ ഈവാനിയോസ്. പിറവം രാജാധിരാജ സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ കുടുംബ യൂനിറ്റുകളുടെ മേഖല സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിറവം ഇടവകയിലെ ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. 20 കുടുബ യൂനിറ്റുകൾ നാലായി തിരിച്ച് കക്കാട്, പിറവം, പാഴൂർ, പേപ്പതി എന്നിവിടങ്ങളിലെ ചാപ്പലുകളിൽ ആണ് ഇന്നലെ വിവിധ സമയങ്ങളിലായി സംഗമം നടത്തിയത്. വികാരി സൈമൺ ചെല്ലിക്കാട്ടിൽ കോർ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. കുടുംബ യൂനിറ്റ് കോഓഡിനേറ്റർ വർഗീസ് പനച്ചിയിൽ, ഫാ. മാത്യൂസ് മണപ്പാട്ട്, ഫാ. റോയി മാത്യൂസ് മേപ്പാടം, ഫാ. ഷിബിൻ പോൾ, വി.വി. ജോൺ വെള്ളൂക്കാട്ടിൽ, ബേബി കിഴക്കേക്കര, സെക്രട്ടറി ജോബി ചിറയ്ക്കൽ, ജോർജ് ചേന്നംപിള്ളിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.