മഴക്കാലപൂർവ ശുചീകരണങ്ങൾ ഊർജിതമാക്കി

കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിൽ മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിന് മഴക്കാല പൂർവ ശുചീകരണങ്ങൾ ഊർജിതമാക്കി. വാർഡ് തലത്തിൽ കുടുംബശ്രീ, തൊഴിലുറപ്പ് സംഘങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ എന്നിവയുടെ സഹകരണത്തോടെ പരിസരശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത്‌ തല ശുചീകരണ പ്രവർത്തികൾ 13ാം വാർഡിലെ കാക്കൂർ എനാരക്കുളം ശുചീകരിച്ചുകൊണ്ട് പ്രസിഡൻറ് ഒ.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം സാജു ജോൺ അധ്യക്ഷത വഹിച്ചു. തിരുമാറാടി വില്ലേജ് ഓഫിസ്, പഞ്ചായത്ത്‌ ഓഫിസ്, ആശുപത്രി പരിസരം എന്നിവിടങ്ങൾ ശുചീകരിച്ചു. വരും ദിവസങ്ങളിൽ മുഴുവൻ പൊതുസ്ഥലങ്ങളും ശുചീകരിക്കുമെന്ന് ഒ.എൻ. വിജയൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.