ചെങ്ങമനാട്: പുറയാറില്‍ വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക നേതാക്കളടക്കം രാജിവെച്ച് 26ഓളം പേര്‍ സി.പി.ഐയില്‍ ചേര്‍ന്നു. സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ പാര്‍ട്ടികളില്‍ വിവിധ ഭാരവാഹിത്വം വഹിച്ചിരുന്നവരാണ് അധികപേരും. സുരേന്ദ്രന്‍, ഖാലിദ്, ജയന്‍, സുരേഷ്, സനീഷ്, ഖാലിദ് പാറപ്പുറം, ഗോപി, അനീഷ്, ബിബിന്‍, ലാലു, ഷിജു പോള്‍, ജാഫര്‍, ഉണ്ണികൃഷ്ണന്‍, സുരേഷ്, ബിനീഷ്, കെ.എസ്. സനീഷ്, വി.എസ്. ജയന്‍, രാഖി ജയന്‍, ബിന്ദു സുധീഷ്, സുധീര്‍, പി.വി. ബിനുരാജ്, ശിവന്‍ തുടങ്ങിയവരാണ് സി.പി.ഐയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിലെ മുന്‍ പഞ്ചായത്തംഗമാണ് ഖാലിദ് പാറപ്പുറം. ഇവര്‍ക്കായി പുറയാര്‍ കടന്നോത്ത് സി.പി.ഐ സ്വീകരണ സമ്മേളനം സംഘടിപ്പിച്ചു. ജില്ല കൗണ്‍സില്‍ അംഗം പി. നവകുമാരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുറയാര്‍ കേന്ദ്രീകരിച്ച് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി. സുധീഷിനെ കണ്‍വീനറായും ജയനെ ജോ.കണ്‍വീനറായും തെരഞ്ഞെടുത്തു. ദേശം കവലയിലെ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയത് വിവാദത്തില്‍ ചെങ്ങമനാട്: പഞ്ചായത്തധികൃതരുടെ ഒത്താശയോടെ പരസ്യക്കുത്തകകള്‍ക്കായി ദേശം കവലയിലെ എട്ട് തണല്‍ മരങ്ങള്‍ വെട്ടിമാറ്റിയതായി പരാതി. പരിസ്ഥിതി സംരക്ഷണത്തിെൻറ ഭാഗമായി പഞ്ചായത്തിലുടനീളം വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിക്കാനും ഊര്‍ജിത നീക്കം നടക്കുന്നതിനിടയില്‍ പഞ്ചായത്ത് പ്രസിഡൻറിെൻറയും വാര്‍ഡ് മെംബറുടെയും ഒത്താശയോടെയാണ് മരങ്ങള്‍ മുറിച്ച് മാറ്റിയതെന്ന് പഞ്ചായത്തംഗം പി.ആര്‍. രാജേഷ് ആരോപിച്ചു. ഭീമന്‍ പരസ്യബോര്‍ഡുകള്‍ക്ക് വൃക്ഷങ്ങള്‍ മറയായതോടെ ഏറെ നാളായി പരസ്യക്കമ്പനികള്‍ മരം വെട്ടിമാറ്റാന്‍ നീക്കം നടത്തുകയായിരുന്നുവെന്നും രാജേഷ് കുറ്റപ്പെടുത്തി. അതേസമയം രാജേഷിെൻറ ആരോപണത്തിന് പിന്നില്‍ അസഹിഷ്ണുതയും രാഷ്ട്രീയ പകപോക്കലും പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ടതിലെ ഇളിഭ്യതയുമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി കുറ്റപ്പെടുത്തി. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ ഐകകണ്േഠന എടുത്ത തീരുമാനമാണ് നടപ്പാക്കിയതെന്ന് പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.