അങ്കമാലി: മദ്യപാനം ഉൾപ്പെടെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത യുവാവിനെ അയൽവാസി വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. തവളപ്പാറ ആഞ്ഞിലിവീട്ടിൽ ഉദയെൻറ മകൻ സിജുമോനാണ് (39) വെട്ടേറ്റത്. കൈക്ക് ഗുരുതര മുറിവേറ്റ സിജുവിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിജുവിെൻറ പരാതിയെത്തുടർന്ന് തവളപ്പാറ ലാത്തുകൂട്ടം വീട്ടിൽ അരുൺകുമാറിന് (28) എതിരെ കാലടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തവളപ്പാറയിൽ കപ്പേള ആക്രമിച്ചതുൾെപ്പടെ നിരവധി കേസിലെ പ്രതിയാണ് അരുൺകുമാർ. അയൽവാസികളായ ഇരുവരുടെയും വീടിെൻറ പരിസരത്ത് മദ്യപിച്ച് അരുൺകുമാറും സംഘവും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. ഇരുവരുടെയും ബന്ധുവായ പ്ലസ് വണിന് പഠിക്കുന്ന പെൺകുട്ടിയെ ശല്യം ചെയ്യാനും തുടങ്ങി. നിരവധി തവണ സിജുമോനും സംഘവും താക്കീത് നൽകിയിരുന്നു. ശല്യം തുടർന്നതിനാൽ സിജുമോെൻറ നേതൃത്വത്തിൽ ആറുമാസം മുമ്പ് കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സിജുവിനെ ആക്രമിച്ചതിനുപുറമെ വീടും തകർത്തു. ആക്രമണ സമയത്ത് സിജുവിെൻറ ചെറിയ മകളും വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റ കൈയുമായി കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് ഒാടുകയായിരുന്നു. കുഞ്ഞിന് പരിക്കൊന്നുമില്ല. പടം: ep anka siju mon
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.