നിലം നികത്തൽ അനുമതി പിൻവലിച്ച ഉത്തരവിൽ അവ്യക്​തത: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: കടമക്കുടിയിൽ കൊച്ചിൻ മെഡിസിറ്റി പദ്ധതിക്കായി 47 ഏക്കർ നിലം നികത്താൻ നൽകിയ അനുമതി പിൻവലിച്ച ഉത്തരവിലെ അവ്യക്തത സംബന്ധിച്ച് ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. ചില വാക്കുകളിൽ ആശയക്കുഴപ്പമുണ്ടെന്ന പ്രഥമദൃഷ്ട്യാ വിലയിരുത്തിയതി​െൻറ അടിസ്ഥാനത്തിലാണ് ഉത്തരവി​െൻറ സാധുത വ്യക്തമാക്കാൻ കോടതി നിർദേശിച്ചത്. നിലം നികത്തലിന് അനുമതി നൽകിയശേഷം മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് റദ്ദാക്കിയതായി കാണിച്ച് റവന്യൂ അഡീ. ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്ത് മെഡിസിറ്റി ഉടമകളായ െകാച്ചി മെഡിക്കൽ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹരജി സിംഗിൾ ബെഞ്ച് തീർപ്പാക്കിയിരുന്നു. ഹരജിക്കാരെ കൂടി കേട്ടശേഷം തീരുമാനമെടുക്കാനായിരുന്നു നിർദേശം. ഇൗ ഉത്തരവിനെതിരെ കമ്പനി നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചി​െൻറ ഇടക്കാല ഉത്തരവ്. അലോപ്പതി, ആയുർവേദ ചികിത്സാ കേന്ദ്രങ്ങളും മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പദ്ധതിയാണ് കൊച്ചിൻ മെഡിസിറ്റി. ഇതിന് കടമക്കുടിയിൽ കണ്ടെത്തിയ 51.47 ഏക്കർ ഭൂമിയിൽ 47 ഏക്കർ നിലമാണ്. ഇതു നികത്താൻ കടമക്കുടിയിലെ പ്രാദേശികതല നിരീക്ഷണ സമിതിയും സംസ്ഥാന സമിതിയും അനുമതി നിഷേധിച്ചെങ്കിലും ചീഫ് സെക്രട്ടറിക്ക് നൽകിയ നിവേദനത്തി​െൻറ അടിസ്ഥാനത്തിൽ റവന്യൂ അഡീ. ചീഫ് സെക്രട്ടറി അനുമതി നൽകുകയായിരുന്നു. പിന്നീട് വാർത്തകളെത്തുടർന്ന് അഡീ. ചീഫ് സെക്രട്ടറിതന്നെ ഇൗ അനുമതി തിരക്കിട്ട് റദ്ദാക്കിയെന്നാണ് ആക്ഷേപം. സർക്കാർ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും തങ്ങളുടെ വിശദീകരണംകൂടി കേട്ടശേഷം തീർപ്പാക്കാനുള്ള ഉത്തരവുകൊണ്ട് ഫലമുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ആദ്യ ഉത്തരവ് നടപ്പാക്കാൻ കോടതി നിർദേശിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. അപ്പീൽ വീണ്ടും ഒരാഴ്ചക്കുശേഷം പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.