അനധികൃത അറവ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ അനധികൃത അറവ്മാംസകേന്ദ്രങ്ങൾ അടച്ചുപൂട്ടാന്‍ ഹൈകോടതി ഉത്തരവ്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും കോടതിയുടെ മുന്നറിയിപ്പ്. മൃഗസംരക്ഷണ സംഘടനയായ ദയ 2009ല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്്റ്റിസ് എ. മുഹമ്മദ് മുസ്താഖ് ഉത്തരവിട്ടിരിക്കുന്നത്. 16 അറവുശാലകള്‍ അടച്ചുപൂട്ടണമെന്ന് പഞ്ചായത്തിന് കോടതിനിര്‍ദേശം നല്‍കിയിരുന്നു. രണ്ടുവട്ടം കോടതി അറവുശാലകള്‍ അടച്ചു പൂട്ടാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയെങ്കിലും അടച്ച അറവുശാലകള്‍ കുറച്ചു നാളുകള്‍ക്കുശേഷം വീണ്ടും പ്രവര്‍ത്തനം തുടരുക പതിവായിരുന്നു. അറവുശാലകളുടെ നടത്തിപ്പുകാര്‍ അറവുശാല നിര്‍മിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരുന്നു. പഞ്ചായത്ത് മാനദണ്ഡങ്ങളും പരിസ്ഥിതി മലിനീകരണ ബോര്‍ഡി​െൻറ വ്യവസ്ഥകളും അനുസരിച്ച് അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കോടതി അനുവദിക്കുകയുംചെയ്തു. എന്നാല്‍, പഞ്ചായത്തി​െൻറയോ മലിനീകരണ നിയന്ത്രണ ബോര്‍ഡി​െൻറയോ അനുമതി ലഭിക്കാതെയായിരുന്നു ഇതിനുശേഷവും അറവുമാംസകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെതിരെ പഞ്ചായത്ത് നടപടികളെടുക്കണമെന്നും ഇതു സംബന്ധിച്ച് കോടതിയുടെ നേരേത്തയുള്ള ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ദയ വീണ്ടും ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പഞ്ചായത്തിന് ആവശ്യമെങ്കില്‍ പൊലീസി​െൻറ സഹായം തേടാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.