ജനകീയ കൂട്ടായ്മയിൽ കുളം നിർമിച്ചു

കൂത്താട്ടുകുളം: ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കി മാതൃകയാവുകയാണ് തിരുമാറാടി പഞ്ചായത്ത്. വാർഡ് മെംബർ കെ.ആർ. പ്രകാശ‍​െൻറ നേതൃത്വത്തിെല ജനകീയ കൂട്ടായ്മയാണ് കാക്കൂർ പള്ളി ഉൾപ്പെടുന്ന പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നത്. 25 കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് എട്ടര ലക്ഷം രൂപ മാത്രമാണ് ചെലവ്. അതേസമയം, തിരുമാറാടി പഞ്ചായത്തിലെ ഒലിയപ്പുറത്ത് ഒരുകോടി രൂപയാണ് 25 കുടുംബങ്ങൾക്കുള്ള പദ്ധതിക്ക് സർക്കാർ ചെലവിടുന്നത്. ജനകീയ പങ്കാളിത്തത്തോടെ കിണർ കുഴിക്കാനും കുളം നിർമിക്കാനും ടാങ്ക് സ്ഥാപിക്കാനും സൗജന്യമായി സ്ഥലം കണ്ടെത്തിയാണ് കാക്കൂർ പള്ളിക്കുന്ന് കുടിവെള്ള പദ്ധതി ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ കുടിവെള്ളക്ഷാമത്തിന് വിരാമമാകും. വർഷകാലത്തും വേനലിലും മാസത്തിൽ ശരാശരി 2000 മുതൽ 5000 രൂപ വരെയാണ് ഇവിടുത്തുകാർ കുടിവെള്ളം വാഹനത്തിലെത്തിക്കാൻ ചെലവഴിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.