പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ; അനങ്ങാപ്പാറ നയവുമായി അധികൃതർ

മൂവാറ്റുപുഴ: പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടതിനെത്തുടർന്ന് പ്രതിഷേധം ഉയർന്നിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. പായിപ്ര പഞ്ചായത്തിലെ പായിപ്ര സ്കൂൾപടി-ത്രിവേണി റോഡിലാണ് കുടിവെള്ളം റോഡിലൊഴുകുന്നത്. സ്കൂളിന് പിന്നിലും തച്ചുകുന്നേൽപടിക്കു സമീപവും പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. തച്ചുകുന്നേൽപടിയിൽ പൈപ്പ് പൊട്ടിയിട്ട് മൂന്നുമാസവും സ്കൂൾപടിക്ക് പിന്നിൽ പൈപ്പ് പൊട്ടിയിട്ട് രണ്ടാഴ്ചയും കഴിഞ്ഞങ്കിലും വാട്ടർ അതോറിറ്റി അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. ഇതേതുടർന്ന് ഇൗ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കുന്നില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെയാണ് കുടിവെള്ളം എത്തിക്കുന്നത്. ചെറുവട്ടൂർ-പായിപ്ര റോഡിനടിയിലൂടെ പോകുന്ന മെയിൻ പൈപ്പിൽനിന്ന് പായിപ്ര സ്കൂൾപടി ഭാഗത്തുനിന്ന് കണക്ട് ചെയ്താണ് തച്ചുകുന്നേൽ കോളനിയിലേക്കും മാനാറിയിലെ ഉയർന്ന പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നത്. പൈപ്പ് പൊട്ടിയതോടെ വെള്ളത്തി​െൻറ ശക്തി കുറഞ്ഞതിനാലാണ് ഇവർക്ക് കുടിവെള്ള കിട്ടാതെയായത്. വാർഡ് മെംബർ പി.എസ്. ഗോപകുമാർ, വാട്ടർ അതോറിറ്റി അസി. എൻജിനീയർ, അസി. എക്സി. എൻജിനീയർ എന്നിവരെ വിവരമറിയിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോൾ എക്സിക്യൂട്ടിവ് എൻജിനീയറെയും വിവരമറിയിച്ചതായി ഗോപകുമാർ പറഞ്ഞു. വിലകുറഞ്ഞതും ഇൗട് നിൽക്കാത്തതുമായ പൈപ്പുകൾ ഇട്ടിരിക്കുന്നതിനാലാണ് അടിക്കടി പൊട്ടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അറ്റകുറ്റപണി യഥാസമയം നടത്തിയില്ലെങ്കിൽ പൊട്ടിയ ഭാഗത്ത് വ്യാസം കൂടുന്നതോടെ പൈപ്പിനുള്ളിലേക്ക് മലിന ജലം കയറാനും സാധ്യത കൂടുതലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.