ഭിന്നശേഷിക്കാർക്ക് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു

മൂവാറ്റുപുഴ: ഭിന്നശേഷിക്കാർക്ക് നൽകുന്ന നിരാമയ ഇൻ‌ഷുറൻസ് കാർഡി‍​െൻറ വിതരണോദ്ഘാടനം ഹൈകോടതി ജഡ്ജി ജസ്്റ്റിസ് സി.കെ. അബ്ദുൽ റഹീം നിർവഹിച്ചു. ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കാൻ, എല്ലാ പൗരന്മാർക്കും നീതി ഉറപ്പാക്കാൻ, പാവപ്പെട്ടവരുടെയും ഭിന്നശേഷിക്കാരുടെയും അസംഘടിത തൊഴിലാളികളുടെയും ഇടയിൽ ലീഗൽ സർവിസസ് അതോറിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ സ്ത്യുത്യർഹമാെണന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിയുള്ളവർക്ക് ഒരുലക്ഷം രൂപവരെ ചികിത്സ സഹായം ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതി മൂവാറ്റുപുഴ താലൂക്കിലെ അർഹത ഉള്ള എല്ലാവർക്കും ലഭിച്ചു എന്നുറപ്പ് വരുത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അഡീഷനൽ ജില്ല ജഡ്ജിയും താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനുമായ കെ.എൻ. പ്രഭാകരൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.