പട്ടണശുചീകരണയാത്ര നടത്തി

മൂവാറ്റുപുഴ: ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റിയും മൂവാറ്റുപുഴ റെഡ്‌ക്രോസും സംയുക്തമായി പട്ടണശുചീകരണ യാത്രനടത്തി. 130 ജങ്ഷനില്‍ നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യസ്്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ രാജി ദിലീപ്, കൗണ്‍സിലര്‍മാരായ ജിനു മടേയ്ക്കല്‍, സിന്ധു ഷൈജു, ട്രാഫിക് എസ്‌.ഐ വി.സി. ജോണ്‍, റെഡ്‌ക്രോസ് താലൂക്ക് വൈസ് ചെയര്‍മാന്‍ ജിമ്മി ജോസ് എന്നിവര്‍ പ്രസംഗിച്ചു. നിര്‍മല നഴ്‌സിങ് സ്‌കൂള്‍, സ​െൻറ് അഗസ്്്റ്റ്യന്‍സ് ഹൈസ്‌കൂള്‍, നിര്‍മല ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കാളികളായി. മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്ന സന്ദേശം പകര്‍ന്നുകൊണ്ടുള്ള പട്ടണശുചീകരണയാത്ര മൂന്നാം വര്‍ഷമാണ് നടപ്പാക്കുന്നത്. നഗരസഭാ ഓഫിസിന് മുന്നില്‍ പട്ടണശുചീകരണയാത്ര സമാപിച്ചപ്പോള്‍ നാട്ടുകാരും പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.