നെൽകൃഷിക്ക് യോഗ്യമായിട്ടും വെറുതെ കിടക്കുന്നത് 46,855.854 ഹെക്ടർ

കൊച്ചി: നെൽകൃഷി ചെയ്യാൻ യോഗ്യമായിട്ടും സംസ്ഥാനത്ത് തരിശുകിടക്കുന്നത് 46,855.854 ഹെക്ടർ ഭൂമി. നെൽകൃഷിയിൽ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന കേരളത്തിന് ഇവിടെ കൃഷിയിറക്കിയാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയും. ഇതുകൂടാതെ സംസ്ഥാന ഭൂവിനിയോഗ ബോർഡി​െൻറ കണക്കുപ്രകാരം നെൽകൃഷി ചെയ്യാവുന്നതും അല്ലാത്തതുമായ 2,90,271.10 ഹെക്ടർ ഭൂമി തരിശുകിടക്കുന്നുണ്ട്. നെൽകൃഷിക്ക് യോഗ്യമായ തരിശുനിലങ്ങൾ കൂടുതലുള്ളത് പാലക്കാട് ജില്ലയിലാണ്. 23,764 ഹെക്ടർ. 250 ഹെക്ടർ മാത്രം തരിശുഭൂമിയുള്ള തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. തൃശൂർ -5597, കണ്ണൂർ -3892.244, കോട്ടയം-3300, ആലപ്പുഴ-2803, കൊല്ലം-1482, മലപ്പുറം-1274, കാസർകോട്-1200, വയനാട്-840, പത്തനംതിട്ട-780, കോഴിക്കോട്-643, എറണാകുളം-600, ഇടുക്കി-430 എന്നിങ്ങനെയാണ് കൃഷി വകുപ്പി​െൻറ കണക്ക്. നെൽകൃഷി ചെയ്യാവുന്നതും അല്ലാത്തതുമായ ഭൂമി ഏറ്റവും കൂടുതൽ തരിശുകിടക്കുന്നതും പാലക്കാട്ടുതന്നെയാണ്. 69,230.84 ഹെക്ടർ. 40,759.99 ഹെക്ടറുള്ള മലപ്പുറം രണ്ടാമതും 40,704 ഹെക്ടറുള്ള ആലപ്പുഴ മൂന്നാമതുമാണ്. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 3985.77 ഹെക്ടർ. തരിശുകിടക്കുന്ന 50,000 ഏക്കർ സ്ഥലത്ത് ഈ വർഷം നെൽകൃഷി ചെയ്യുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. തരിശുഭൂമിരഹിത കേരളമാണ് ലക്ഷ്യമിടുന്നത്. ഇങ്ങനെയുള്ള 39,000 ഏക്കർ സ്ഥലത്ത് രണ്ടുകൊല്ലത്തിനിടെ കൃഷി ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. തരിശുനിലത്ത് കൃഷി ചെയ്യാൻ ഹെക്ടറിന് 30,000 രൂപ അനുവദിക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയെ തരിശുനില കൃഷിയുമായി ചേർക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. പഞ്ചായത്തുകൾക്ക് പ്രത്യേക പദ്ധതി നടപ്പാക്കും. മറ്റുഭൂമിയിലും കൃഷി വ്യാപിപ്പിക്കാൻ പദ്ധതികൾ നടത്തിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് രണ്ടുവർഷത്തിനിടെ നെൽകൃഷി 1,96,870 ഹെക്ടറിൽനിന്ന് 2,20,449 ആയി വർധിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഷംനാസ് കാലായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.