സാങ്കേതികവിദ്യയുടെ വിഹായസ്സിലേക്ക്​ അറുപതിനായിരത്തോളം 'കുട്ടിപ്പട്ടങ്ങൾ'

കൊച്ചി: പുതിയ അധ്യയനവർഷം വിവര വിനിമയ സാങ്കേതികവിദ്യയുടെ ആകാശത്തേക്ക് പറന്നുയരുന്നത് അറുപതിനായിരത്തോളം 'കുട്ടിപ്പട്ടങ്ങൾ'. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറയും ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെയും ഭാഗമായ ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയാണ് കുട്ടികൾക്ക് സാങ്കേതികവിദ്യ പരിശീലനം സാധ്യമാക്കുന്നത്. സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിൽ ഐ.ടിയില്‍ മികവ് കാണിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കാണ് യോഗ്യത. സംസ്ഥാനത്ത് 1990 സ്കൂളാണ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരമാണ് മുന്നിൽ (188). എറണാകുളം 187, കൊല്ലം 181, പത്തനംതിട്ട 110, ആലപ്പുഴ 136, കോട്ടയം 133, ഇടുക്കി 99, തൃശൂര്‍ 161, പാലക്കാട് 125, മലപ്പുറം 169, കോഴിക്കോട് 158, വയനാട് 75, കണ്ണൂര്‍ 151, കാസര്‍കോട് 117 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്ക്. ഓരോ സ്‌കൂളില്‍നിന്ന് 20 മുതല്‍ 40 വരെ കുട്ടികൾക്കാണ് അവസരം. ഇതുവരെ 52,162 കുട്ടികൾ യോഗ്യത നേടി. 4809 പേരുമായി തിരുവനന്തപുരമാണ് മുന്നിൽ. എറണാകുളം 4678, കൊല്ലം 4666, പത്തനംതിട്ട 2812, ആലപ്പുഴ 3709, കോട്ടയം 3617, ഇടുക്കി 2573, തൃശൂർ 3889, പാലക്കാട് 3580, മലപ്പുറം 4577, കോഴിക്കോട് 4566, വയനാട് 2003, കണ്ണൂർ 3722, കാസർകോട് 2961. സ്കൂൾ തുറക്കുന്നത് വൈകിയതിനാൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള അന്തിമ കണക്ക് ലഭ്യമായിട്ടില്ല. അവകൂടി കണക്കിലെടുത്താൽ കുട്ടികളുടെ എണ്ണം 60,000 ആകും. കേരള ഇന്‍ഫ്രസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) ആണ് പദ്ധതി നടപ്പാക്കുന്നത്. എട്ടാം ക്ലാസി​െൻറ അവസാനം അഭിരുചി പരീക്ഷയിലൂടെയാണ് കുട്ടികളെ െതരഞ്ഞെടുക്കുന്നത്. ഒമ്പതാം ക്ലാസ് മുതൽ പരിശീലനം തുടങ്ങും. അനിമേഷന്‍, ഹാര്‍ഡ്‌വെയര്‍, പ്രോഗ്രാമിങ്, ലാംഗ്വേജ് കമ്പ്യൂട്ടിങ്, സൈബർ സേഫ്റ്റി, ഇലക്ട്രോണിക്സ് എന്നിവയിൽ മാസം നാലുമണിക്കൂറാണ് പരിശീലനം. ഈ അധ്യയനവർഷം ബുധനാഴ്ചകളിൽ വൈകീട്ട് നാലുമുതൽ അഞ്ചുവരെയാകും പരിശീലനം. ആദ്യബാച്ചി​െൻറ പരിശീലനം ആറിന് തുടങ്ങും. വിവര വിനിമയ സാങ്കേതികരംഗത്ത് കുട്ടികൾക്കുള്ള താൽപര്യം പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കൈറ്റ്‌ വൈസ് ചെയർമാനും എക്സിക്യൂട്ടിവ് ഡയറക്ടറുമായ കെ. അൻവർ സാദത്ത് 'മാധ്യമ'ത്തോട് പറഞ്ഞു. എസ്. ഷാനവാസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.