മഴക്കാലപൂർവ രോഗപ്രതിരോധം

കൂത്താട്ടുകുളം: മേഖല റെസിഡൻറ്സ് അസോസിയേഷൻ, മുനിസിപ്പാലിറ്റിയും ഹോമിയോ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിച്ച മഴക്കാലപൂർവ രോഗപ്രതിരോധ പരിപാടിയും മരുന്ന് വിതരണവും മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ഉദ്ഘാടനം ചെയ്തു. പി.ജി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ സി.വി. ബേബി, ബേബി ആലുങ്കൽ, ഭദ്രകുമാർ ശേഖരൻ എന്നിവർ സംസാരിച്ചു. ഡോ. ടി.എൽ. ഷീല വിഷയാവതരണം നടത്തി. ഡോ. ശ്രീദേവി വർമ രോഗപ്രതിരോധ പരിപാടികൾ വിവരിച്ചു. സജി വർഗീസ് സ്വാഗതവും എൻ.വി. ജെയിൻസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.