നെടുമ്പാശ്ശേരി: ആദ്യശ്രമം പരാജയപ്പെെട്ടങ്കിലും എയർ ഇന്ത്യ ഓഹരി വിൽപന തീരുമാനവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. സ്വകാര്യസംരംഭകർക്ക് ആകർഷകമാകുന്ന തരത്തിൽ നിബന്ധനകളിൽ മാറ്റംവരുത്താനാണ് തീരുമാനം. നിബന്ധന കർശനമായതോടെയാണ് ആദ്യം ഓഹരിയെടുക്കാൻ മുന്നോട്ടുവന്ന ടാറ്റ, ജെറ്റ് എയർവേസ് തുടങ്ങിയ കമ്പനികൾ പിൻവലിഞ്ഞത്. 76 ശതമാനം ഓഹരി വിൽക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് താൽപര്യപത്രം ക്ഷണിെച്ചങ്കിലും പ്രതികരണമുണ്ടായില്ല. 48,000 കോടിയിലേറെ ബാധ്യതയാണ് എയർ ഇന്ത്യക്കുള്ളത്. ഇത് ഏതുവിധത്തിൽ ഏറ്റെടുക്കേണ്ടതായി വരുമെന്നതിലെ അവ്യക്തതയാണ് ഓഹരി വിൽപനക്ക് പ്രധാന തടസ്സം. കേന്ദ്രസർക്കാർ ചില സാമ്പത്തികസഹായങ്ങൾ നൽകി എയർ ഇന്ത്യയെ ലാഭത്തിലാക്കണമെന്ന നിർദേശം ജീവനക്കാർ മുന്നോട്ടുെവച്ചങ്കിലും അംഗീകരിക്കപ്പെട്ടില്ല. അടുത്തിടെയായി എയർ ഇന്ത്യയുടെ നഷ്ടം കുറഞ്ഞുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.