ആലപ്പുഴ: എഫ്.എ.സി.ടിയിലെ മൂന്നര പതിറ്റാണ്ടിലേറെ കാലത്തെ സേവനത്തിനുശേഷം കോയിക്കലേത്ത് രാധാകൃഷ്ണന് തുറന്നുകിട്ടിയത് സാഹിത്യലോകത്തേക്കുള്ള വാതിലുകളായിരുന്നു. വായനയും എഴുത്തും നിറഞ്ഞ കൗമാര-യൗവന കാലം അടക്കിെവച്ച രചന തൃഷ്ണയാണ് സാഹിത്യ ലോകത്തേക്ക് എത്തിച്ചത്. ഫാക്ടിൽ െഡപ്യൂട്ടി ചീഫ് എൻജിനീയർ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം രാധാകൃഷ്ണൻ റിട്ട. എൻജിനീയറെന്ന ഖ്യാതിയേക്കാൾ ഇഷ്ടപ്പെട്ടത് എഴുത്തിെൻറ വഴിയായിരുന്നു. ആലപ്പുഴ വാടക്കൽ മണിമന്ദിരത്തിൽ അവശതകൾ മറന്ന് എഴുത്തിെൻറ ലോകത്തിരുന്ന് സുകൃതനിമിഷങ്ങൾ അനുഭവിക്കുകയാണ് ഇൗ 74കാരൻ. 'അടയാത്ത കണ്ണുകൾ' എന്ന ഒറ്റ നോവലിലൂടെ രചന വൈഭവം പ്രകടമാക്കി. ഒാണാട്ടുകരയിൽപെടുന്ന പള്ളിപ്പാട് ഗ്രാമത്തിലെ ഗാന്ധിജി സ്മാരക വായനശാല ബാല്യകാലത്തെ വായന തട്ടകമായിരുന്നു. കോളജ് വിദ്യാഭ്യാസ കാലത്ത് സർഗാഭിരുചി ഉണർത്തിയ അരങ്ങുകൾ ഏറെയായിരുന്നെന്ന് അദ്ദേഹം ഒാർക്കുന്നു. ഭ്രാന്തിയൻ പാറ, പൂമാല, മാറും കാലങ്ങൾ എന്നീ ചെറുകഥകളും വീക്ഷണ വിശേഷമെന്ന കഥാസമാഹാരവും ഭീരുത്വത്തിെൻറ വലക്കണ്ണികൾ എന്ന ലേഖന സമാഹാരവും 'ന്യൂസിലൻഡ് ഒരു സംതൃപ്ത രാജ്യം' എന്ന യാത്രാവിവരണവും കോയിക്കലേത്ത് രാധാകൃഷ്ണെൻറ കൃതികളാണ്. കൂടാതെ നിറനിലാവിെൻറ നൊമ്പരം എന്ന കവിതാസമാഹാരവും. അന്ധവിശ്വാസത്തിനും കപട വിശ്വാസത്തിനുമെതിരെയുള്ള നിലപാട് എഴുത്തുകാരനെ യുക്തിവാദമുഖത്തും ശ്രദ്ധേയനാക്കി. ജീവിതത്തിൽ കണ്ടുമുട്ടിയവർ കഥാപാത്രങ്ങളായി. അതിൽ പല സ്വാധീനവും തനിക്കുണ്ടായിട്ടുണ്ട്. സി.വി. രാമൻ പിള്ള, എസ്.കെ. പൊറ്റക്കാട്, ശ്രീമന്ദിരം കെ.പി എന്നിവരുടെ രചനകൾ തന്നിലെ എഴുത്തുകാരനെ വളർത്തിയിട്ടുെണ്ടന്ന് അദ്ദേഹം പറയുന്നു. മാവേലിക്കര മന്ത്യത്ത് പരേതരായ കേശവനുണ്ണിത്താെൻറയും ഇന്ദിരപിള്ളയമ്മയുടെയും മകനായ കോയിക്കലേത്ത് രാധാകൃഷ്ണൻ 'അടയാത്ത കണ്ണുകൾ' നോവലിെൻറ രണ്ടാം ഭാഗത്തിെൻറ പണിപ്പുരയിലാണ്. അടുത്തറിയുന്ന ജീവിതങ്ങളെ തലോടി അക്ഷരമുറ്റത്തെത്തിക്കുന്ന എഴുത്തുകാരന് താങ്ങായിട്ടുള്ളത് കുടുംബം തന്നെ. ഭാര്യ സുധാമണിയമ്മയും മക്കളായ ദീപയും ദിലീപ് കുമാറുമാണ് രചനകളുടെ ആദ്യ വായനക്കാർ. പിന്നെ സാഹിതീയം, റൈറ്റേഴ്സ് ഫോറം, ആലപ്പി ആർട്ട് ആൻഡ് കമ്യൂണിക്കേഷൻസ് എന്നിവയിൽ നടക്കുന്ന എഴുത്തുകാരുടെ കൂട്ടായ്മയും കോയിക്കലേത്തിന് പ്രചോദന വേദികളാണ്. മനസ്സിൽ കഥകേളറെയുണ്ട്. ഒാരോന്നിനെയും ഭാഷാസൗന്ദര്യത്തോടെ അക്ഷരത്താളിലെത്തിക്കണം -ഇനിയുള്ള എഴുത്തുമോഹത്തെ കഥാകാരൻ ഇങ്ങനെ ചുരുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.