തുറവുംകര തോട് നാശോന്മുഖമായി

കാലടി: പെരിയാറി​െൻറ കൈവഴിയായ കാഞ്ഞൂർ പഞ്ചായത്തിലെ . വർഷങ്ങൾക്കു മുമ്പ് പ്രാഥമികാവശ്യങ്ങൾക്കായി ജനങ്ങൾ ഉപയോഗിച്ചിരുന്നതാണ് തോട്. കുളിക്കാനും വസ്ത്രങ്ങൾ കഴുകാനുമായി പ്രദേശവാസികൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന തോട് പുല്ലും പായലും കയറി നശിച്ചിരിക്കുകയാണ്. ഇതുമൂലം ജലസേചനത്തിനുള്ള സൗകര്യം ഇല്ലാതാവുകയും കുടിവെള്ളലഭ്യത നഷ്ടപ്പെടുകയും ചെയ്തു. വിമാനത്താവള നിർമാണത്തിന് അശാസ്ത്രീയമായി തോട് നികത്തിയതുമൂലമാണ് നീരൊഴുക്ക് നിലച്ചത്. ഇഴജന്തുക്കളുടെയും കൊതുകുകളുടെയും കേന്ദ്രമായി തോട് മാറി. വെള്ളം കെട്ടികിടക്കുന്നതിനാൽ പകർച്ച രോഗങ്ങൾ മേഖലയിൽ പടരുകയാണ്. വിമാനത്താവളം നിർമിച്ചപ്പോൾ വേണ്ടത്ര പഠനമോ പരിശോധനയോ നടത്താതെ തോട് ഏകപക്ഷീയി അടച്ചുകെട്ടിയത് സ്വഭാവികമായ നീരൊഴുക്ക് നിലക്കുന്നതിനിടയാക്കി. നീരൊഴുക്ക് നിലച്ചതിനാൽ, 2013 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വിമാനത്താവള അധികൃതർ അടച്ചുകെട്ടിയ മതിൽ തകർത്ത് റൺവേയിലേക്ക് മലവെള്ളം പാഞ്ഞുകയറുന്ന സ്ഥിതിയുണ്ടായിരുന്നു. നീരൊഴുക്ക് പുനഃസ്ഥാപിച്ച് പരിസ്ഥിതി സൗഹൃദ പ്രദേശമാക്കി തുറവുംകരയെ മാറ്റണമെന്ന വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. അനുസ്മരണവും സമ്മേളനവും കാലടി: കോൺഗ്രസ് മലയാറ്റൂർ-നീലീശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവും സഹകാരിയുമായിരുന്ന കെ.പി. പൗലോസ് അനുസ്മരണവും സമ്മേളനവും നടത്തി. കെ.പി.സി.സി രാഷ്ടീയകാര്യ സമിതിയംഗം ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പോൾസൺ കാളാംപറമ്പിൽ അധ്യക്ഷത വഹിച്ചു. റോജി ജോൺ എം.എൽ.എ, മുൻ എം.പി കെ.പി. ധനപാലൻ, മുൻ എം.എൽ.എ പി.ജെ. ജോയി ബ്ലോക്ക് പ്രസിഡൻറ് സാംസൻ ചാക്കോ, കെ.പി. ബേബി, അഡ്വ. കെ.ബി. സാബു, പോൾസൺ കാളാംപറമ്പിൽ, സെബി കിടങ്ങേൻ, ബിജു ആബേൽ ജേക്കബ്, കെജെ. പോൾ മാസ്്റ്റർ, സ്റ്റീഫൻ മാടവന, ബിജു ചിറയത്ത്, പോൾ ജോർജ് പട്ടയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.