പ്ര​േവ​ശനോത്സവം

ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗവ. എൽ.പി സ്കൂളിൽ പ്രവേശനോത്സവം വ്യത്യസ്ത പരിപാടികളോടെ ശ്രദ്ധേയമായി. മാതൃഭാഷയെ മാധ്യമമാക്കി കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയ അമ്പലപ്പുഴ സബ്ജില്ലയിലെ ഏക വിദ്യാലയമാണിത്. സ്കൂൾ മുറ്റത്ത് പ്രത്യേകം തയാറാക്കിയ അക്ഷര മരത്തിന് ചുറ്റും നിന്ന നവാഗതരെ മധുരവും സമ്മാനങ്ങളും നൽകിയാണ് സ്വീകരിച്ചത്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി പ്രവേശനോത്സവവും സ്മാർട്ട് ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ സുധിലാൽ അധ്യക്ഷത വഹിച്ചു. സ്കോളർഷിപ് നേടിയ വിദ്യാർഥികളെയും ഫുൾ എ പ്ലസ് നേടിയ പൂർവ വിദ്യാർഥിനി അശ്വതിയെയും ചടങ്ങിൽ അനുമോദിച്ചു. ശ്രീരാജ് തൃക്കുന്നപ്പുഴയും വിമൽ വിക്രമി​െൻറയും നേതൃത്വത്തിൽ നാടൻപാട്ട് അവതരിപ്പിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥി ടി.എസ്. കലാധരൻ നൽകിവരുന്ന പ്രവേശനോത്സവ സമ്മാനം ഉണ്ണികൃഷ്ണൻ വിതരണം ചെയ്തു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് അമ്മിണി സൗജന്യ യൂനിഫോമും വാർഡ് മെംബർ സുധീഷ് കൈപ്പുസ്തകവും വിതരണം ചെയ്തു. സാഹിത്യകാരൻ സത്യശീലൻ, കലാഭവൻ സുനിൽ, സോമൻ മംഗലശ്ശേരിൽ, ഹെഡ്മിസ്ട്രസ് ശ്രീദേവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.