കളമശ്ശേരി: വിമാനയാത്രക്കിടെ നഷ്ടപ്പെട്ട സ്വർണപാദസരം ഇതരസംസ്ഥാനക്കാരനായ ശുചീകരണ തൊഴിലാളിയുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചു. കളമശ്ശേരി സ്വദേശി സയ്യാഫ്-ഹന ദമ്പതികളുടെ ഒന്നര വയസ്സുള്ള കുഞ്ഞിെൻറ പാദസരമാണ് തിരികെ ലഭിച്ചത്. നെടുമ്പാശ്ശേരിയിൽനിന്നും ഒഡിഷയിലേക്ക് ഇൻഡിഗോ വിമാനത്തിലെ യാത്രക്കിടെയാണ് സ്വർണം നഷ്ടപ്പെട്ടത്. ഒഡിഷയിലെ താമസ സ്ഥലത്തെത്തിയപ്പോഴാണ് പാദസരം നഷ്ടപ്പെട്ടത് കണ്ടത്. വിമാനത്താവളത്തിൽനിന്ന് വന്ന വാഹനത്തിൽ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പിറ്റേദിവസം ഭുവനേശ്വർ വിമാനത്താവളത്തിൽനിന്നും പാദസരം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണവുമായി ഫോൺ വന്നു. ആഭരണത്തിെൻറ രൂപവും തിരിച്ചറിയിൽ രേഖകളും ആയി വിമാനത്താവളത്തിൽ എത്തി പാദസരം കൈപ്പറ്റി. വിമാനം ശുചീകരിക്കുന്നതിനിടെയാണ് ഇതരസംസ്ഥാനക്കാരനായ ജീവനക്കാരൻ സീറ്റിനടിയിലെ സ്വർണാഭരണം കണ്ടത്. ഉടനെ ആഭരണം മേലുേദ്യാഗസ്ഥരെ ഏൽപ്പിച്ചു. യാത്ര രേഖ പരിശോധിച്ച് സീറ്റിൽ ഇരുന്നവരെ അറിയിക്കുകയായിരുന്നു. വിമാനയാത്രക്കിടെ സാധനങ്ങൾ നഷ്ടപ്പെടുന്ന ആക്ഷേപം നിലനിൽക്കുമ്പോൾ ആണ് ജീവനക്കാരെൻറ ആത്മാർഥതയിലൂടെ ആഭരണം തിരികെ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.