തൃപ്പൂണിത്തുറ: ഗൃഹനാഥനെ രാത്രി വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയി മർദിച്ചതായി . ഇടവഴി വീതികൂട്ടുന്നത് സംബന്ധിച്ച് റിയൽ എസ്റ്റേറ്റുകാരുടെ താൽപര്യങ്ങൾക്ക് വഴങ്ങാതിരുന്നതിനാലാണ് മാർഗ തടസ്സമുണ്ടാക്കിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്തതെന്ന് പരാതിയിൽ പറയുന്നു. ജനുവരി 14ന് ഉണ്ടായ സംഭവത്തിൽ രണ്ടുമാസം മുമ്പാണ് മനുഷ്യാവകാശ കമീഷന് പരാതി നൽകാനായതെന്ന് മർദനമേറ്റ ശാസ്താംമുകൾ ഓലിക്കര വീട്ടിൽ ജോജിയുടെ (35) സഹോദരൻ ജിജോ പറഞ്ഞു. ശാസ്താംമുകളിലെ വീടിന് മുന്നിലെ വഴിയരികിൽ നിന്ന ജോജിയോട് മദ്യപിച്ചിട്ടുണ്ടോയെന്ന് പൊലീസുകാർ അന്വേഷിച്ചത്രെ. ഇല്ലെന്ന് പറഞ്ഞപ്പോൾ ''പിന്നെ കഞ്ചാവാണോ'' എന്ന് ചോദിക്കുകയായിരുന്നു. ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും പൊലീസ് ജോജിയെകൊണ്ട് ഊതിച്ചു. ജോജിയെ തള്ളി മാറ്റുന്നതിനിടെ ഭാര്യയെത്തി തടഞ്ഞു. തിരികെ പോയ പൊലീസ് രാത്രി 10.30 ഓടെ വീണ്ടും എ.എസ്.ഐയുടെ നേതൃത്വത്തിൽ ജീപ്പിലെത്തി വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്ന് സഹോദരൻ പറയുന്നു. പിറ്റേന്ന് രാത്രി എട്ടിനാണ് ജോജിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നത്. രണ്ടുദിവസം കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പൊലീസിന് മാർഗതടസ്സമുണ്ടാക്കിയെന്ന് പറഞ്ഞാണ് പിടിച്ചുകൊണ്ടുപോയതെന്ന് സഹോദരൻ പറഞ്ഞു. ബൈക്ക് പൊലീസ് ബലമായി പിടിച്ചെടുത്ത് കൊണ്ടുപോയെന്നും ഇത് ഇപ്പോഴും തിരികെ വാങ്ങിയിട്ടില്ലെന്നും ജിജോ പറഞ്ഞു. വായിലും വയറ്റിലും ഇടക്കിടെ രക്തസ്രാവം ഉണ്ടാകുന്നതിനാൽ കോലഞ്ചേരി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണെന്നും സഹോദരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.