നവീകരണത്തി​െൻറ മറവിൽ രായമംഗലം ചിറ നശിപ്പിക്കാൻ നീക്കം

മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും പൗരാണിക ചിറകളിലൊന്നായ രായമംഗലം വളയൻചിറയുടെ ഓരങ്ങളിലെ നീർകാടുകളും മരങ്ങളുമടങ്ങുന്ന ജൈവ ആവാസ മേഖലയെ നശിപ്പിക്കാൻ നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തി​െൻറ നേതൃത്വത്തിൽ നബാർഡി​െൻറയും എം.പി ഫണ്ടും ഉപയോഗിച്ച് നടക്കുന്ന ചിറ സൗന്ദര്യവത്കരണത്തി​െൻറ മറവിലാണ് ഇവ വെട്ടി നശിപ്പിക്കാൻ നീക്കം നടത്തുന്നത്. നിലവിൽ മരങ്ങൾക്കിടയിലൂടെ മനോഹരമായ കോൺക്രീറ്റ് വഴി ഉണ്ടെന്നിരിക്കെ അവയെല്ലാം നശിപ്പിച്ച് സിമൻറുകട്ട വിരിക്കാനാണ് ഇപ്പോഴത്തെ പദ്ധതി. കോടികളുടെ അഴിമതിയാണ് പദ്ധതിക്ക് പിന്നിലെ ലക്ഷ്യമെന്ന് ആരോപണമുയർന്നുകഴിഞ്ഞു. നൂറുകണക്കിന് പക്ഷികളും കാട്ടുകോഴികളും വാത്തയും ദേശാടന പക്ഷികളുമടക്കം ആയിരക്കണക്കിന് ജീവജാലങ്ങളുടെ വിഹാരകേന്ദ്രമാണ് വളയൻചിറ. അപൂർവമായ എരണ്ട പക്ഷികളും അത്യപൂർവമായ ഒട്ടേറെ ജീവജാലങ്ങളും വസിക്കുന്ന ഇവിടം വെട്ടിവെളുപ്പിക്കുന്നതോടെ ജില്ലയിലെ തന്നെ അപൂർവ നീർക്കാടുകളുടെ സാന്നിധ്യമാണ് ഇല്ലാതാകുന്നത്. പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ നിയോഗിച്ച ജനകീയ അന്വേഷണ കമീഷൻ അംഗങ്ങളായ സസ്യ ശാസ്ത്രജ്ഞൻ ഡോ. ഷാജു തോമസ്, മുൻ ഡി. എഫ്.ഒ ഇന്ദുചൂഢൻ, പരിസ്ഥിതി പ്രവർത്തകൻ അസീസ് കുന്നപ്പിള്ളി എന്നിവർ വളയൻചിറ സന്ദർശിച്ച് പഠനം നടത്തി. ഒട്ടേറെ ഔഷധ സസ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന ചെടികളും നിലനിൽക്കുന്ന ഇടാമെന്ന രീതിയിൽ ഇവ സംരക്ഷിക്കൽ അനിവാര്യമാണെന്ന് അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.