ഹരിത നിയമാവലി; വിദ്യാഭ്യാസ ഉപഡയറക്​ടറേറ്റിൽ ആദ്യഘട്ടം പൂർത്തിയാക്കി

ആലപ്പുഴ: ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട് ഹരിത നിയമാവലി നടപ്പാക്കുന്നതി​െൻറ പ്രാഥമികഘട്ടം ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പൂർത്തിയായി. ഓഫിസിൽ പാർസൽ വസ്തുക്കളും പ്ലാസ്റ്റിക് ഉൽപന്നങ്ങളും കൊണ്ടുവരുന്നത് പൂർണമായി നിരോധിച്ചു. മുഴുവൻ ജീവനക്കാർക്കും സ്റ്റീൽ ഗ്ലാസുകൾ നൽകി ഡിസ്പോസിബിൾ ഗ്ലാസി​െൻറ ഉപയോഗം നിയന്ത്രിച്ചു. മുഴുവൻ ഓഫിസ് മുറികളും ശുചിയാക്കുകയും മാലിന്യം തരംതിരിച്ച് സംഭരിക്കുന്നതിന് നടപടിയും സ്വീകരിച്ചു. ശുചീകരണപ്രവർത്തനങ്ങൾ വിലയിരുത്തി വിജയികളായവർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. ലതിക, അഡ്മിനിസ്േട്രറ്റിവ് അസി. കെ.സി. ജയകുമാർ, അക്കൗണ്ട്സ് ഓഫിസർ എസ്. രവിശങ്കർ എന്നിവർ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് ആലപ്പുഴ: ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11.40ഓടെ ഡോക്കിന് സമീപത്തെ വളവിലായിരുന്നു അപകടം. ലോറി ഡ്രൈവർ രമേശ് (47), യാത്രക്കാരായ തിരുവിഴ, തഴവ സ്വദേശികളായ ചെറിയാൻ (67), ശിവൻപിള്ള (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ രമേശിനെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇയാളുടെ കാലിന് ഗുരുതര പരിക്കേറ്റു. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല. മൂവരെയും ഫയർഫോഴ്സി​െൻറ ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ആർ. ഗിരീഷ്, ലീഡിങ് ഫയർമാൻ പി.എസ്. ഷാജി, ഫയർമാൻമാരായ സുഭാഷ്, ഉല്ലാസ്, അരുൺ, ഡ്രൈവർ രാജേഷ്മോൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.