ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാെൻറ വിജയം സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിെൻറ പ്രതിഫലനമെന്ന് കെ.ഡി.പി സംസ്ഥാന സെക്രേട്ടറിയറ്റ് വിലയിരുത്തി. എല്‍.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിച്ചതിനേക്കാള്‍ അധികം വോട്ടിെൻറ ഭൂരിപക്ഷം നേടിയത് ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ 75 ശതമാനം വോട്ടുകള്‍ നേടിക്കൊണ്ടാണ്. കെ.ഡി.പി ശക്തിമേഖലകളില്‍ കെ.ഡി.പിയുടെ രാഷ്ട്രീയതീരുമാനം ശരിവെക്കുംവിധം ദലിത് -പിന്നാക്ക വിഭാഗങ്ങള്‍ സംഘ്പരിവാറിനെതിരായ രാഷ്ട്രീയചേരിക്ക് പിന്തുണ കൊടുക്കുകയായിരുെന്നന്നാണ് ഫലം സൂചിപ്പിക്കുന്നത്. മാന്നാര്‍, പാണ്ടനാട്, ബുധനൂര്‍, പുലിയൂര്‍, ചെറിയനാട്, വെണ്മണി, തിരുവന്‍വണ്ടൂര്‍, ആലാ തുടങ്ങിയ സ്ഥലങ്ങളിലെ വന്‍ ഭൂരിപക്ഷത്തിന് കെ.ഡി.പി പിന്തുണ സഹായകമായെന്ന് യോഗം വിലയിരുത്തി. കെ.ഡി.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.ടി. വസന്തകുമാർ അധ്യക്ഷതവഹിച്ചു. സെക്രേട്ടറിയറ്റ് അംഗം ബിനു കുറുമ്പുകര ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ബിജു ഇലഞ്ഞിമേല്‍, സെക്രേട്ടറിയറ്റ് അംഗങ്ങളായ സിബീഷ് ചെറുവല്ലൂര്‍, സതീഷ് പാണ്ടനാട്, സന്തോഷ് പുലിയൂര്‍, രാജേന്ദ്രന്‍ വെണ്മണി, രജു പാണ്ടനാട് എന്നിവര്‍ സംസാരിച്ചു. യുവതിയുടെ ആത്മഹത്യ: ഭർത്താവിന് ഏഴുവർഷം തടവും ഒരുലക്ഷം പിഴയും ആലപ്പുഴ: ഭർതൃപീഡനത്തിൽ യുവതി ആത്മഹത്യ ചെയ്തെന്ന കേസിൽ ഭർത്താവ് അഷറഫിന് ഏഴുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജില്ല അഡീഷനൽ സെഷൻസ് ജഡ്ജി കെ. അനിൽകുമാറാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി ജയിൽ ശിക്ഷ അനുഭവിക്കണം. 2010 ഏപ്രിൽ ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വൃക്ഷവിലാസത്തിൽ തോപ്പിൽ ജുമൈലത്താണ് മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. പ്രതിക്കുമേൽ പിഴയായി ചുമത്തിയ തുക ഇവരുടെ മകന് നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.