പുതുക്കിയ പരീക്ഷ തീയതി കോട്ടയം: എം.ജി യൂനിവേഴ്സിറ്റി ജൂൺ അഞ്ച്, ഏഴ് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നും നാലും സെമസ്റ്റർ ബി.എ, ബി.കോം (2016 അഡ്മിഷൻ-സി.ബി.സി.എസ്.എസ്-പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം ജൂൺ 22, 25 തീയതികളിൽ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. പരീക്ഷ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. സ്പോർട്സ്, കൾച്ചറൽ, വികലാംഗ സംവരണ ബിരുദ പ്രവേശനം നാലിന് സ്പോർട്സ്, കൾച്ചറൽ/വികലാംഗ സംവരണ വിഭാഗങ്ങളിലേക്കുള്ള പ്രവേശനം ജൂൺ നാലിന് അതത് കോളജുകളിൽ നടത്തും. ഇൗ വിഭാഗങ്ങളിലേക്കുള്ള റാങ്ക് ലിസ്റ്റ് ജൂൺ രണ്ടിന് 10ന് കോളജുകളിൽ പ്രസിദ്ധീകരിക്കും. കോളജ് അധികൃതർ റാങ്ക് ലിസ്റ്റുകൾ ശനിയാഴ്ച അഞ്ചിന് മുമ്പ് അപ്ലോഡ് ചെയ്യണം. പ്രവേശനം നേടുന്ന വിദ്യാർഥികളുടെ വിവരങ്ങൾ കോളജ് അധികൃതർ ജൂൺ നാലിന് തന്നെ ഓൺലൈൻ അഡ്മിഷൻ പോർട്ടലിൽ നിർബന്ധമായും അപ്ലോഡ് ചെയ്യേണ്ടതാണ്. വീഴ്ചവരുത്തിയാൽ കോളജ് അധികൃതർ ഉത്തരവാദികളായിരിക്കും. മാനേജ്മെൻറ്, കമ്യൂണിറ്റി േക്വാട്ടകളിലേക്കുള്ള പ്രവേശന നടപടികൾ സർവകലാശാല പ്രസിദ്ധീകരിച്ച ഷെഡ്യൂൾ അനുസരിച്ച് മാത്രമേ നടത്താൻ പാടുള്ളൂ. പ്രവേശനം ലഭിക്കുന്നവർ ഫീസ് കോളജ് അധികൃതർക്ക് ലഭ്യമാക്കിയിട്ടുള്ള ഓൺലൈൻ പോർട്ടൽ വഴി പ്രവേശന ദിവസം തന്നെ അടക്കണം. ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ നാളെ അവസാനിക്കും എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ മൂന്നിന് വൈകീട്ട് അഞ്ചിന് അവസാനിക്കും. ബി.എ/ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ തപാൽ സമരം മൂലം തപാൽ ഉരുപ്പടികളുടെ നീക്കം തടസ്സപ്പെട്ടതിനാൽ, മൂന്നും നാലും സെമസ്റ്റർ ബി.എ/ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ ജൂൺ 2018 പരീക്ഷക്ക് മേയ് 15ന് ശേഷം തപാലിൽ അപേക്ഷ അയച്ച വിദ്യാർഥികൾ തങ്ങളുടെ അപേക്ഷകൾ യഥാസമയം സർവകലാശാലയിൽ ലഭിച്ചിട്ടുണ്ടെന്ന് ബി.എ/ബി.കോം (പ്രൈവറ്റ്) സെക്ഷനുകളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണം. പരീക്ഷഫലം 2017 ഡിസംബറിൽ നടത്തിയ ഒന്നാം വർഷ ബി.എസ്സി നഴ്സിങ് (സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂൺ 14വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.