കൊച്ചി: തിന്മയുടെ വ്യാപനമല്ല, നന്മയുടെ വക്താക്കളുടെ നിശ്ശബ്്ദതയാണ് നമ്മുടെ നാട് നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി എറണാകുളം ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച ഇഫ്താർസൗഹൃദം പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഗുരുതര അവസ്ഥയെ നേരിടാൻ മനുഷ്യസ്നേഹികളായ മുഴുവൻ പേരുടെയും കൂട്ടായ്മ രൂപപ്പെടണം. വ്രതാനുഷ്ഠാനം ആത്്മീയമായി മനുഷ്യനെ ഉയർത്തുന്നതോടൊപ്പം സഹജീവികളുടെ ദുരിതങ്ങളറിയാനും സഹായിക്കുന്നതാണ്. ജനസേവനത്തിലൂടെ ദൈവത്തെ സമീപിക്കുകയെന്നതാണ് ഇസ്ലാമിെൻറ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, ഹൈബി ഈഡൻ, കൊച്ചി മേയർ സൗമിനി ജയിൻ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, ഡോ. പി. മുഹമ്മദാലി ഗൾഫാർ, കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്, ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ, സിയാൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഷബീർ, മുൻ അഡീ. അഡ്വക്കറ്റ് ജനറൽ വി.കെ. ബീരാൻ, മുൻ അഡീ. ഡയറക്ടർ ജനറൽ ഓഫ് േപ്രാസിക്യൂഷൻ അബ്ദുൽ റഷീദ്, ടി.പി.എം. ഇബ്രാഹിംഖാൻ, എം.എം. ലോറൻസ്, എ. ജയശങ്കർ, 'സത്യദീപം' എഡിറ്റർ ഫാ. പോൾ തേലക്കാട്ടിൽ, പി.ഒ.സി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ടിൽ, ഫാ. സിജോ, തേവര സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലക്കാപ്പിള്ളിൽ, സൈമൺ ബ്രിട്ടോ, എഡ്രാക് പ്രസിഡൻറ് രംഗദാസപ്രഭു, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി അരുൺകുമാർ, തനിമ സംസ്ഥാന പ്രസിഡൻറ് ആദം അയ്യൂബ്, കെ.ബി. മുഹമ്മദ്കുട്ടി, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സമദ് നെടുമ്പാശ്ശേരി, ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ, മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് എച്ച്. മുഹമ്മദ് കുഞ്ഞ്, കെ.കെ. അബൂബക്കർ എം.ഇ.എസ്, എം.എസ്.എസ് ജില്ല പ്രസിഡൻറ് പ്രഫ. വി.യു. നൂറുദ്ദീൻ, തണൽ പാരാപ്ലീജിക് കെയർ കൺവീനർ രാജീവ് പള്ളുരുത്തി, സി.ആർ. നീലകണ്ഠൻ, പ്രസ് ക്ലബ് പ്രസിഡൻറ് ഡി. ദിലീപ്, മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ, ഗായകൻ അഫ്സൽ കൊച്ചി, വി.എ. മുഹമ്മദ് അഷറഫ്, കൊച്ചി എൽ.ആർ തഹസിൽദാർ മുഹമ്മദ് സാബിർ, സി.എച്ച്. റഹീം, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മൗലവി, അബുൽ ഹസൻ, ഡി.ബി. ബിനു, മുൻ ഡി.ജി.പി കുഞ്ഞുമൊയ്തീൻകുട്ടി, വി.കെ. അബ്്ദുൽ അസീസ് ജിദ്ദ, എൻ.എം. ഷറഫുദ്ദീൻ എന്നിവർ സംബന്ധിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കെ.കെ. സലീം സ്വാഗതവും േപ്രാഗ്രാം കൺവീനർ കെ.കെ. ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.