പി.ജി ഏകജാലകം മൂന്നാം അലോട്ട്മെൻറ്: ഓപ്ഷനുകൾ പുനഃക്രമീകരിക്കാം കോട്ടയം: ആഗസ്റ്റ് മൂന്നിന് നടക്കുന്ന ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിെൻറ മൂന്നാം അലോട്ട്മെൻറിന് പരിഗണിക്കപ്പെടാൻ അപേക്ഷകർക്ക് നേരേത്ത നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെ സൗകര്യമുണ്ടാകും. പുതുതായി കോളജുകളോ പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കാൻ സാധിക്കില്ല. ഒന്നും രണ്ടും അലോട്ട്മെൻറ് വഴി പ്രവേശനം ലഭിച്ച വിദ്യാർഥികൾ ലഭിച്ച അലോട്ട്മെൻറിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യണം. ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാത്തതിനാൽ പ്രോഗ്രാമിലേക്ക്/കോളജിലേക്ക് മൂന്നാം അലോട്ട്മെൻറ് ലഭിക്കുകയും ചെയ്താൽ പുതുതായി അലോട്ട്മെൻറ് ലഭിച്ച പ്രോഗ്രാമിലേക്ക്/കോളജിലേക്ക് നിർബന്ധമായും പ്രവേശനം നേടേണ്ടിവരും. കൂടാതെ അവർക്ക് ലഭിച്ച ആദ്യ അലോട്ട്മെൻറ് റദ്ദാക്കപ്പെടും. ഒന്നും രണ്ടും അലോട്ട്മെൻറിൽ സ്ഥിരപ്രവേശനം നേടിയവർ ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ട. പ്രാക്ടിക്കൽ 2018 ജൂൺ/ജൂലൈ മാസങ്ങളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടത്തിയ രണ്ടും നാലും സെമസ്റ്റർ എം.എ ഭരതനാട്യം, മോഹിനിയാട്ടം (സി.എസ്.എസ് റഗുലർ/സപ്ലിമെൻററി) പരീക്ഷകളുടെ പ്രാക്ടിക്കൽ ആഗസ്റ്റ് എട്ട് മുതൽ 14വരെ ആർ.എൽ.വി കോളജിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. വൈവവോസി 2018 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എൽഎൽ.എം (റഗുലർ/സപ്ലിമെൻററി) പരീക്ഷകളുടെ വൈവവോസി ആഗസ്റ്റ് ഏഴുമുതൽ ഒമ്പതുവരെ എറണാകുളം ഗവ. ലോ കോളജിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ സോഷ്യോളജി (സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് ഒമ്പതുവരെ അപേക്ഷിക്കാം. 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ തമിഴ് (സി.എസ്.എസ് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് ഒമ്പതുവരെ അപേക്ഷിക്കാം. 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ മ്യൂസിക് വോക്കൽ (സി.എസ്.എസ് റഗുലർ, സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് ഒമ്പതുവരെ അപേക്ഷിക്കാം. പെൻഷൻകാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരള സർക്കാറിെൻറ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ എം.ജി സർവകലാശാലയിൽനിന്ന് വിരമിച്ച ജീവനക്കാർക്കും കുടുംബ പെൻഷൻകാർക്കും പേരുവിവരങ്ങൾ employee.mgu.ac.in വെബ്‌സൈറ്റിലെ Pensioners Portalൽ ആഗസ്റ്റ് എട്ടുവരെ നൽകാം. വിശദവിവരങ്ങൾ www.mgu.ac.in വെബ്‌സൈറ്റിലെ Pensioners Portal എന്ന ലിങ്കിൽ ലഭ്യമാണ്. ഫോൺ: 0481-2733305. എം.ജി വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 16ന് കോട്ടയം: എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ഈ അധ്യയന വർഷത്തെ (2018-19) വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 16ന് നടത്തും. അന്ന് വൈകീട്ട് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. വിജ്ഞാപനം മൂന്നിന് കോളജുകളിൽ പ്രസിദ്ധീകരിക്കും. അറിയിപ്പ് എല്ലാ കോളജ് പ്രിൻസിപ്പൽമാർക്കും സർവകലാശാലയുടെ വെബ്സൈറ്റിലും (www.mgu.ac.in) നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.