ഒന്നാം വര്‍ഷ പി.ജി പ്രവേശനം നീട്ടി

തിരുവനന്തപുരം: ഗവ./എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി/ ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ ഒന്നാം വര്‍ഷ പി.ജി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ആഗസ്റ്റ് 13 വരെ നീട്ടി. സ്‌പോര്‍ട്‌സ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കും ബന്ധപ്പെട്ട കോളജുകളില്‍ ഇൗ ദിവസം വരെ അപേക്ഷിക്കാം. തീയതി നീട്ടി രാജാ രവിവര്‍മ സ​െൻറര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സിലേക്ക് മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിൻറിങ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി എന്നീ കോഴ്‌സുകളിലേക്ക് 2018-19 വര്‍ഷത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 18ലേക്ക് നീട്ടി. പ്രവേശന പരീക്ഷ: സെപ്റ്റംബര്‍ മൂന്ന്, അഭിമുഖം: സെപ്റ്റംബര്‍ 10, ക്ലാസുകള്‍ ആരംഭിക്കുന്നത്: സെപ്റ്റംബര്‍ 24 ലക്ഷ്മിഭായി നാഷനല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജുക്കേഷനില്‍ എം.പി.ഇ ഡിഗ്രിക്കും പി.ജി.ഡി.എച്ച്.എഫ്.എം കോഴ്‌സിനുമുള്ള അഡ്മിഷ​െൻറ ഷെഡ്യൂള്‍ പുനഃക്രമീകരിച്ചു. റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്: ആഗസ്റ്റ് മൂന്ന്, ക്ലാസ് തുടങ്ങുന്നത്: ആഗസ്റ്റ് എട്ട്, അഡ്മിഷന്‍ അവസാനിക്കുന്നത്: ആഗസ്റ്റ് 20. അപേക്ഷിക്കാം തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആൻഡ് മെഡിറ്റേഷന്‍ (മോര്‍ണിങ് ബാച്ച്) കോഴ്‌സിന് ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി വിജയം, കോഴ്‌സ് കാലാവധി: മൂന്ന് മാസം, സമയം: രാവിലെ ഏഴു മുതല്‍ ഒമ്പതുവരെ, ഫീസ്: 6000 രൂപ , അപേക്ഷ ഫീസ്: 100 രൂപ, ക്ലാസ്: തിങ്കള്‍ മുതല്‍ വെള്ളിവരെ. ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍ യോഗ ആൻഡ് മെഡിറ്റേഷന്‍ കോഴ്‌സിന് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി വിജയം, കോഴ്‌സ് കാലാവധി: ആറ് മാസം, സമയം: രാവിലെ അഞ്ചുമുതൽ വൈകീട്ട് ഏഴുവരെ, ഫീസ്: 15000 രൂപ , അപേക്ഷ ഫീസ്: 100 രൂപ, ക്ലാസ്: തിങ്കള്‍ മുതല്‍ വെള്ളി വരെ. അപേക്ഷ ഫോറങ്ങള്‍ക്കും വിശദവിവരങ്ങള്‍ക്കും പി.എം.ജിയിലെ സി.എ.സി.ഇ.ഇ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2302523. പരീക്ഷഫലം എം.എഫ്.എ (പെയിൻറിങ് ആൻഡ് സ്‌കൾപ്ചര്‍) 2017 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍, 2018 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ പരീക്ഷഫലങ്ങള്‍ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം. 2018 മേയില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.കോം ഡിഗ്രി ആന്വല്‍ പാര്‍ട്ട് III പരീക്ഷഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധന 2017 ഡിസംബറില്‍ നടത്തിയ ബി.എ (സി.ബി.സി.എസ്.എസ്) അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ സൂക്ഷ്മപരിശോധനക്കുവേണ്ടി ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികള്‍ ഹാള്‍ടിക്കറ്റുമായി ഇ.ജെ V സെക്ഷനില്‍ ജൂലൈ 30 മുതല്‍ ആഗസ്റ്റ് നാലുവരെയുള്ള പ്രവൃത്തിദിനങ്ങളില്‍ ഹാജരാകണം. പിഎച്ച്.ഡി നല്‍കി വിനീത മോഹന്‍, ജയപ്രഭ ജെ.എസ് (ബയോടെക്‌നോളജി), സബീന ബീവി. കെ (എൻജിനീയറിങ് ആന്‍ഡ് ടെക്‌നോളജി), സരിത. ജി (ഇംഗ്ലീഷ്), മഞ്ജു പി.ടി (ഹിന്ദി), നിത്യ പ്രേം എസ്.ആര്‍, രശ്മി .എസ്, ശ്രീജ എസ്.ആര്‍, സജീന .എസ്, സംഗീത എന്‍.ആര്‍, വില്യം യാറ്റോര്‍ കീബോവെന്‍, ധന്യ സി.എസ് (എജുക്കേഷന്‍), സുരേഷ് ജെ. (ഹിസ്റ്ററി), മെറ്റില്‍ഡ തോമസ് (ഫിസിക്കല്‍ എജുക്കേഷന്‍), രമ്യ കൃഷ്ണന്‍ ജി.ആര്‍, ശ്രീ. ഗിരീഷ് എസ്.കെ, റിങ്കു ബാബു എന്‍. വി (കോമേഴ്‌സ്), ജയരാജ് .കെ (ഫിലോസഫി), സാനി.എസ്, സുഷ .ഡി, എ.ജി. ബൈജു, (മാനേജ്‌മ​െൻറ് സ്റ്റഡീസ്), രശ്മി കൃഷ്ണന്‍ ആര്‍. (ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്), രവീന്ദ്രന്‍ എം. (ബോട്ടണി), ബീന കെ., പ്രിയ വി., സജിത ബി.എല്‍ (മലയാളം), അഞ്ജന പി.ദാസ് (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എൻജിനീയറിങ്) എന്നിവർക്ക് പിഎച്ച്.ഡി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.