* പൊൻതൂവൽ ചടങ്ങിൽ വിദ്യാർഥികൾക്ക് ഉപദേശങ്ങൾ നൽകി എം.പിമാരായ ശത്രുഘ്നൻ സിൻഹയും ശശി തരൂരും ആലപ്പുഴ: പരീക്ഷകളിൽ ഉന്നതവിജയം കൈവരിക്കുന്നതോടൊപ്പം ജോലി നേടാൻ വിദ്യാർഥികൾ നൈപുണ്യ വികസനവും ആർജിക്കണമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. മികച്ചതിൽ മികച്ചതാകുന്നതോടൊപ്പം മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമാകുകയാണ് വേണ്ടതെന്ന് ബോളിവുഡ് നടനും ബി.ജെ.പി പാർലമെൻറ് അംഗവുമായ ശത്രുഘ്നൻ സിൻഹ. എല്ലാവരും ഡോക്ടർമാരും എൻജിനീയർമാരുമാകുകയല്ല വേണ്ടതെന്ന് ശശി തരൂർ എം.പി. പാതിരപ്പള്ളി കാംലോട്ട് കൺെവൻഷൻ സെൻററിൽ ശനിയാഴ്ച നടന്ന പൊൻതൂവൽ പുരസ്കാര വിതരണച്ചടങ്ങിൽ പെങ്കടുക്കുേമ്പാഴാണ് വി.െഎ.പി ഉപദേശങ്ങൾ. നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്ത കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മെഡിക്കൽ എൻട്രൻസ്, എൽഎൽ.ബി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. നിപ്പ വൈറസ് നിയന്ത്രണ വിധേയമാക്കാൻ നേതൃത്വം നൽകിയ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ ആദരിച്ചു. സംവിധായകൻ ഫാസിൽ, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, കവി മുരുകൻ കാട്ടാക്കട, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, സെൻറ് ജോസഫ്സ് കോളജ് പ്രിൻസിൽ ഡോ. ഷീന, ഡോ. ശശികുമാർ എന്നിവരുടെ സാന്നിധ്യം വിദ്യാർഥികൾക്ക് കൂടുതൽ പ്രചോദനമായി. താൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ എം. ജയചന്ദ്രൻ സദസ്സിലുള്ളവരുമായി ചേർന്ന് പാടിയത് ചടങ്ങിന് കൊഴുപ്പേകി. മുരുകൻ കാട്ടാക്കട കവിത ചൊല്ലി സദസ്സിനെ ൈകയിലെടുത്തു. ജനതാദൾ ദേശീയ സെക്രട്ടറി ഡാനിഷ് അലിയും പങ്കെടുത്തു. രാവിലെ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും ഉണ്ടായിരുന്നു. യോഗാനന്തരം കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.