മൂവാറ്റുപുഴ: അർബുദത്തെ പ്രതിരോധിക്കാൻ കോശങ്ങളിലെ മൈറ്റോ കോൺട്രിയായിൽ അധിഷ്ഠിതമായ ഗവേഷണങ്ങൾക്ക് സാധിക്കുമെന്ന് അമേരിക്കയിലെ ബെയിലർ കോളജ് ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞനായ ഡോ. ബെന്നി എബ്രഹാം കൈപ്പറേട്ട് പറഞ്ഞു. നിർമല കോളജിൽ സുവോളജി ഡിപ്പാർട്മെൻറിെൻറ ആഭിമുഖ്യത്തിൽ നടന്ന രാജ്യാന്തരതല പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിൽ നടത്തിയ തെൻറ ഗവേഷണഫലങ്ങളും അദ്ദേഹം വിശദീകരിച്ചു. സ്തനാർബുദം അടക്കമുള്ളവയെ നൂതനമായ മാർഗങ്ങളിലൂടെ പൂർണമായും ചികിത്സിച്ച് ഭേദമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. നിർമല കോളജിെലയും നിർമല കോളജ് ഓഫ് ഫാർമസിയിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. ഡോ. ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ടി.വി. മാത്യു, ഡോ. ജിജി കെ. ജോസഫ്, അമ്പിളി എലിസബത്ത് ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.