ഒൗഷധ സസ്യസംരക്ഷണം; കാലഘട്ടത്തി​െൻറ ആവശ്യം

'റബർ കൃഷിയും തൊഴിലുറപ്പ് പദ്ധതിയും റോഡ് വികസനവും വേലികൾ ഇല്ലാതായതുമെല്ലാം പല പച്ചമരുന്നുകളും അന്യംനിൽക്കുന്ന ദുരവസ്ഥയിലേക്ക് വഴി തെളിച്ചു' ആയുർവേദ ചികിത്സ സമ്പ്രദായത്തി​െൻറ അടിസ്ഥാന ഘടകമാണ് ഒൗഷധ സസ്യങ്ങൾ. നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള ഇൗ ചികിത്സാരീതിയെ അനശ്വരമാക്കുന്നതും അതുതന്നെ. ആയുർവേദ ചികിത്സക്ക് ദേശ-വിദേശങ്ങളിൽ മുെമ്പങ്ങുമില്ലാത്തവിധം പ്രചാരം വർധിച്ച് വരുന്ന വർത്തമാനകാലത്ത് ഒൗഷധ സസ്യങ്ങളുടെ പ്രാധാന്യവും അനുദിനം വർധിച്ച് വരുകയാണ്. ആയുർവേദ മരുന്നുകളിലും തിരുമ്മൽ അടക്കമുള്ള ചികിത്സ മാർഗങ്ങളിലും ഒൗഷധ സസ്യങ്ങൾ അവിഭാജ്യ ഘടകമാണ്. മുെമ്പാക്കെ പാടത്തും പറമ്പിലും സുലഭമായിരുന്നു സസ്യങ്ങൾ. കാലം മാറിയപ്പോൾ ഇവയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞു. പലതും അന്യംനിന്ന് പോയെന്ന് തന്നെ പറയാം. പലവിധ കാരണങ്ങളാൽ ഒൗഷധ സസ്യങ്ങൾ ആയുർവേദ മരുന്ന് ഉൽപാദനത്തിന് ലഭ്യമല്ലാത്ത സ്ഥിതി സംജാതമായിരിക്കുകയാണ്. ഒരു ഭാഗത്ത് സർക്കാർ ഒൗഷധ സസ്യബോർഡ് പോലെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി ഇതി​െൻറ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്ന കാര്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​െൻറ കീഴിൽ 2000 നവംബറിൽ രൂപവത്കരിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ ഒൗഷധ സസ്യബോർഡി​െൻറ ചുവട് പിടിച്ചാണ് സംസ്ഥാന സർക്കാർ കേരളത്തിൽ ബോർഡ് ആരംഭിച്ചത്. സംസ്ഥാന സർക്കാറി​െൻറ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പി​െൻറ കീഴിൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്േറ്ററ്റ് മെഡിസിനൽ പ്ലാൻറ് ബോർഡി​െൻറ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അക്കാദമികമായ നിരവധി ഇടപെടലുകൾ ബോർഡ് നടത്തുന്നുണ്ട്. കേരളത്തിൽ റബർ കൃഷി വ്യാപകമായതോടെ പച്ചമരുന്നുകളും ഒൗഷധ സസ്യങ്ങളും തോട്ടങ്ങളിൽ വളരുന്നത് ഇല്ലാതെയായി. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഇൗ ദുരവസ്ഥക്ക് പുറമെ കൂനിന്മേൽ കുരു എന്ന പോലെ കഴിഞ്ഞ കുറേ വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി റോഡരികിലും ദേശീയ പാതയിലെ മീഡിയനുകളിലും വലിയ തോതിൽ സ്വാഭാവികമായി വളർന്നിരുന്ന ഒൗഷധ സസ്യങ്ങൾ പരിപൂർണമായി വെട്ടി. ഒരു തരത്തിലും മുളച്ച് പൊന്താതിരിക്കാൻ പലേടത്തും മണ്ണെണ്ണയും മറ്റും ഒഴിച്ച് വേരോടെ ചുട്ടുകരിച്ചു. തൊഴിലുറപ്പുകാർ പൊതിടങ്ങൾ വിട്ട് സ്വകാര്യ പുരയിടങ്ങളിലും പ്രവൃത്തികൾ ഏറ്റെടുക്കാൻ തുടങ്ങിയതോടെ മിക്കവാറുമുള്ള എല്ലാ പച്ചമരുന്നുകളും നഷ്ടമായി. കുറുന്തോട്ടി പോലും പറമ്പുകളിലില്ല. തഴുതാമയും അമൽപൊരിയുമൊക്കെ ആരും പ്രവേശിക്കാൻ ധൈര്യം കാണിക്കാത്ത വല്ല അടഞ്ഞ് കിടക്കുന്ന ഭാർഗവീ നിലയം പോലുള്ള തറവാട്ട് പറമ്പുകളിൽ കണ്ടാലായി. കരിനൊച്ചിയും കറുകപ്പുല്ലും എരുക്കും കുന്നിയും കീഴാർനെല്ലിയും ചങ്ങലംപരണ്ടയും ചിറ്റമൃതും ചെറൂളയും പാടെ അപ്രത്യക്ഷമായി. അതേസമയം പല ഒൗഷധ സസ്യങ്ങളും വ്യാപകമായി നഴ്സറികളിൽ വലിയ തോതിൽ ഉൽപാദിപ്പിക്കുന്നുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലുള്ള ഇൗ ഉൽപാദന പ്രക്രിയയിൽ രാസവസ്തു കലർന്ന കീടനാശിനിയുടെ ഉപയോഗം നല്ലപോലെ നടക്കുന്നതായുള്ള ആക്ഷേപം ശക്തമാണ്.ഇക്കാരണത്താൽ ആയുർവേദ മരുന്ന് നിർമാണ ശാലകൾക്ക് ഗുണനിലവാരമുള്ള ഒൗഷധങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ സാധിക്കുന്നില്ലെന്ന വലിയ വെല്ലുവിളി നേരിടേണ്ടി വരുന്നു. Urtica എന്ന വംശത്തിൽപ്പെട്ട ഒരുതരം ചെടിയാണ് പാടത്തും പറമ്പിലും ഏത് സമയത്തും കിളിർത്ത് വരുന്ന ചൊറിയണം. പഞ്ഞമാസത്തിൽ അല്ലെങ്കിൽ പോലും പഴയകാലത്ത് പ്രായമുള്ളവർ ചൊറിയണത്തി​െൻറ തളിരിലയും കൂമ്പുമെടുത്ത് നന്നായി മഞ്ഞൾ കലർത്തി തോരനുണ്ടാക്കുന്നതിന് പിന്നിലുള്ള പൊരുൾ തേടി അലയേണ്ടതില്ല. വരും. Tragia involucrata എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന Euphorbiaceae കുടുംബത്തിൽ പെട്ട ഇൗ സസ്യത്തെ പൊതുവെ limbing nettle എന്നാണ് പറയുന്നത്.ആയുർവേദത്തിലാകെട്ട- 'ദുസ്പർശ' എന്നാണ് വിളിക്കുന്നത്. ചിലേടങ്ങളിൽ കടിത്തുമ്പ എന്നും മറ്റ് ചിലേടങ്ങളിൽ സാധാരണ തുമ്പ എന്നും ഈ ചെടിയെ വിളിക്കാറുണ്ടു്. അതേസമയം പ്രശസ്തമായ നിലയിൽ തുമ്പ എന്ന ചെടിയുള്ളതിനാൽ ആ പേരിന് വലിയ പ്രസക്തിയോ പ്രശസ്തിയോയില്ലെന്നതാണ് വാസ്തവം. mucuna prurita എന്ന ശാസ്ത്ര നാമമുള്ള നായ്ക്കുരണ എന്ന ലൈംഗിക ശേഷി വർധിപ്പിക്കാൻ മാത്രമല്ല വാതരോഗങ്ങൾക്കും ഫലപ്രദമാണ്. fabaceae എന്ന സസ്യകുടുംബത്തിലുള്ള ഇൗ സസ്യത്തി​െൻറ വേരും വിത്തുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ബാഹ്യവസ്തുക്കളോടുള്ള പ്രതികരണത്തി​െൻറ വേഗത്തിൽ‍ നിന്നാണ് തൊട്ടാവാടിയിലെ ഔഷധമൂല്യം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ബാഹ്യ വസ്തുക്കളുടെ ഇടപെടൽ‍ മൂലമുണ്ടാകുന്ന മിക്ക അലർജികൾക്കും തൊട്ടാവാടി ഒരു ഔഷധമാണ്. ആയുർവേദ വിധി പ്രകാരം ശ്വാസ വൈഷമ്യം, വ്രണം, എന്നിവ ശമിപ്പിക്കുന്നതിനും. കഫം ഇല്ലാതാക്കുന്നതിനും, രക്തശുദ്ധി ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. കൈപ്പുള്ള തൊട്ടാവാടിയുടെ നീരിന് ലഘു, രൂക്ഷം എന്നീ ഗുണങ്ങളുണ്ട്. ഈ ചെടിയുടെ വീര്യം ശീതമാണെന്നാണ് വിധി. വേരിൽ 10 ശതമാനം ടാനിൻ അടങ്ങിയിരിക്കുന്നു. തൊട്ടാവാടിയുടെ വേരിൽ മൂലാർബുദങ്ങളും ഉണ്ട്. കുട്ടികളിലെ ശ്വാസം മുട്ടൽ മാറുവാൻ തൊട്ടാവാടിയുടെ നീരും കരിക്കിൻ വെള്ളവും ചേർത്ത് ദിവസത്തിൽ ഒരുനേരം വീതം രണ്ടു ദിവസം കൊടുത്താൽ ശമനമുണ്ടാകും. തൊട്ടാവാടി സമൂലം പറിച്ചെടുത്ത കഴുകി വൃത്തിയാക്കി കൊത്തിയരിഞ്ഞ് നെല്ല് കുത്തിയ അരിക്കൊപ്പം ചേർത്ത് കഞ്ഞിവെച്ച് കുടിച്ചാൽ ഞരമ്പുകൾക്ക് ശക്തി വർധിക്കും. തൊട്ടാവാടി അരച്ചിട്ടാൽ മുറിവ് ഉണങ്ങും. കൂടാതെ, പ്രമേഹം, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന രക്തസ്രാവം നിലക്കുന്നതിന്, തുടങ്ങിയവയ്ക്കെല്ലാം തൊട്ടാവാടി ഉപയോഗപ്രദമാണ്. അഞ്ച് മില്ലി തൊട്ടാവാടി നീരും 10 മില്ലി കരിക്കിൻ‍ വെള്ളവും ചേർത്ത് ദിവസത്തിൽ‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. അലർജിക്ക് തൊട്ടാവാടിയുടെ നീര് നല്ലതാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ വെള്ളം ചേർക്കാതെ പുരട്ടിയാൽ‍ മുറിവ് ഉണങ്ങും. ചുരുക്കത്തിൽ സർവ രോഗ സംഹാരിയാണ് ഈ സസ്യം . -----വി.ആർ. രാജമോഹൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.