ഉദരരോഗത്തിെൻറ പ്രധാന ലക്ഷണം ആയുർവേദത്തിൽ ഗ്യാസ് ട്രിക് ആണ്. മനുഷ്യെൻറ ക്രമവിരുദ്ധവും പുറമേ നിന്നുള്ള ഭക്ഷണ രീതിയും വിരുദ്ധ ആഹാരക്രമവുമാണ് രോഗം പിടികൂടാനുള്ള കാരണം. സമയം തെറ്റിയുള്ള ഫാസ്റ്റ്ഫുഡ് സംസ്കാരവും പാൽ, തൈര്, മാംസം, ബിരിയാണി എന്നിവക്കൊപ്പം സാലഡ് കഴിക്കൽ ഇവയെല്ലാം രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. മലബന്ധം ഒരു പ്രധാന രോഗലക്ഷണമാണ്. മറ്റൊന്ന് നെഞ്ചെരിച്ചിൽ. അതിന്ന് ചിലർ ഉടനെ ഏതെങ്കിൽ ആയുർവേദ കടയിൽ പോയി ദശമൂലാരിഷ്ടം വാങ്ങിക്കഴിക്കും. അത് രോഗം മൂർച്ഛിക്കാനെ വഴിവെക്കൂ. ഇന്ന് വ്യായാമക്കുറവ് ഉദരരോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണമായിരിക്കുകയാണ്. ഐ.ടി മേഖലയിൽ ജോലിയെടുക്കുന്നവരിലും കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിലുമാണ് ഈ രോഗം കണ്ടുവരുന്നത്. പുകവലി, ക്രമം തെറ്റിയുള്ള ഭക്ഷണരീതി, ഇങ്ങനെയുള്ളവരിലും രോഗം കണ്ടുവരുന്നു. 30 നും 40നും മധ്യവയസ്കരിൽ വയർസംബന്ധമായ അസുഖങ്ങൾ കൂടി വരുകയാണ്. ആയുർവേദത്തിൽ ഈ രോഗങ്ങൾക്ക് ഗുലുച്ചാതി കഷായം, ഇന്ദുകാന്തകഷായം, വില്ല്യാതി ലേഹ്യം, അതിെൻറ തന്നെ ഗുളിക, അഭയാരിഷ്ടം, മിസതാരിഷ്ടം, ദശമൂല ജീരകാരിഷ്ടം, അഷ്ട ചൂർണം അങ്ങനെയുള്ള മരുന്നുകൾ നൽകിയുള്ള ചികിത്സകളാണ് നൽകി വരുന്നത്. രോഗം അൾസറായി മാറിയാൽ അരിഷ്ടം ഒഴിവാക്കി വ്യത്യസ്ത ചികിത്സയാണ് നൽകുന്നത്. ഏതിനും സ്വയചികിത്സ നടത്താതെ ഒരു വൈദ്യെൻറ സഹായത്തോടെ മരുന്ന് കഴിക്കാം. മാസത്തിലൊരിക്കൽ ലഘുശോധന ചികിത്സ നടത്തുന്നത് എറ്റവും നല്ലതായിരിക്കും. അതും ഒരു വൈദ്യെൻറ നിർദേശത്തോടെ. ഡോ: അശ്വതി നിഖിൽ, കോട്ടക്കൽ ആര്യവൈദ്യശാല ഏജൻസി, കുന്നുംപുറം പി.എ. സിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.