ലോക്കോ പൈലറ്റ്​ വിശ്രമമുറിയില്‍ മരിച്ച നിലയില്‍

തൃശൂര്‍: എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ തൃശൂര്‍ സ്വദേശിയായ ലോക്കോ പൈലറ്റിനെ വിശ്രമമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിയ്യൂര്‍ മണലാർകാവ് അമ്പലത്തിനടുത്ത് കെ.എന്‍. രാജുവാണ് (50) മരിച്ചത്‌. പുലര്‍ച്ചെ 2.30ന്‌ ഡ്യൂട്ടിസമയം അറിയിക്കാന്‍ എത്തിയ കോള്‍ബോയ്‌ ആണ്‌ ചലനമില്ലാതെ കിടക്കുന്ന രാജുവിനെ ആദ്യം കണ്ടത്‌. പാലക്കാട്‌ ഡിവിഷന് കീഴിലുള്ള ഷൊര്‍ണൂര്‍ ഡിപ്പോയിലെ ലോക്കോ പൈലറ്റാണ്‌ രാജു. ഷൊര്‍ണൂരില്‍ നിന്ന്‌ വൈകീട്ട്‌ എറണാകുളം സൗത്തില്‍ എത്തിയ രാജു ലോക്കോ പൈലറ്റ്‌ മുറിയില്‍ വിശ്രമിക്കുകയായിരുന്നു. തിരുവനന്തപുരത്ത്‌ നിന്ന്‌ മധുരയിലേക്ക്‌ പോകുന്ന അമൃത എക്‌സ്‌പ്രസില്‍ പുലര്‍ച്ചെ മൂന്നിന് ഡ്യൂട്ടിക്ക്‌ കയറേണ്ടതായിരുന്നു. സ്റ്റേഷന്‍ മാസ്റ്ററും മറ്റു ജീവനക്കാരും ചേര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ്‌ കാരണമെന്ന്‌ പ്രാഥമിക നിഗമനം. രാജു ഏറ്റുമാനൂര്‍ സ്വദശിയാണെങ്കിലും പത്തുവര്‍ഷമായി വിയ്യൂർ മണർകാവ് അമ്പലത്തിനടുത്താണ് കുടുംബസമേതം താമസിക്കുന്നത്‌. രാജുവി​െൻറ മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഉച്ചക്ക് രണ്ടോടെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ പൊതുദർശനത്തിന് െവച്ചു. ശേഷം ഏറ്റുമാനൂരിലേക്ക് കൊണ്ടുപോയി. വൈകീട്ടോടെ വിയ്യൂരിലെ വീട്ടിൽ എത്തിച്ചു. സംസ്കാരം തൃശൂരിൽ വ്യാഴാഴ്ച രാവിലെ 10ന്. ഭാര്യ ഷീല കളമശ്ശേരി പോളിടെക്‌നിക്‌ കോളജില്‍ െലക്‌ചററാണ്‌. മകള്‍ നീരജ ബംഗളൂരുവില്‍ പഠിക്കുന്നു. രാജുവി​െൻറ മരണത്തെ തുടര്‍ന്ന്‌ അമൃത എക്‌സ്‌പ്രസ്‌ രണ്ടരമണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. എറണാകുളത്ത്‌ നിന്ന്‌ മറ്റൊരു ലോക്കോ പൈലറ്റിനെ വിളിച്ചുവരുത്തി. 5.30 ഓടെയാണ്‌ ട്രെയിന്‍ ഓടിയത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.