പ്രാഥമികാരോഗ്യ കേന്ദ്രത്തിന്​ ചോർച്ച; രണ്ട്​ ലക്ഷത്തി​െൻറ മരുന്ന്​ നശിച്ചു

അമ്പലപ്പുഴ: കഞ്ഞിപ്പാടത്ത് പ്രവർത്തിക്കുന്ന അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തി​െൻറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചോർച്ച. കെട്ടിടത്തി​െൻറ കാലപ്പഴക്കംമൂലമുണ്ടായ ചോർച്ചയിൽ രണ്ടുലക്ഷം രൂപയുടെ മരുന്ന് നശിച്ചു. പഞ്ചായത്തി​െൻറ ഉടമസ്ഥതയിലെ കെ. വിജയൻ സ്മാരക കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ഇവിടേക്ക് ഒരാഴ്ച മുമ്പ് ഏഴുലക്ഷം രൂപയുടെ മരുന്ന് എത്തിച്ചിരുന്നു. രോഗികളെ പരിശോധിക്കുന്ന മുറിയിലാണ് മരുന്ന് സൂക്ഷിച്ചത്. ഈ മരുന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ നശിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച ശേഷിക്കുന്ന മരുന്നും നശിക്കുമെന്ന ആശങ്കയാണുള്ളത്. രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്ന മുറിയാണ് ഇപ്പോൾ മരുന്ന് സൂക്ഷിക്കാൻ ഉപയോഗിക്കുന്നത്. വൈദ്യുത മീറ്ററിലും വെള്ളം കയറിയിട്ടുണ്ട്. ബുധനാഴ്ച കെ.എസ്.ഇ.ബി ജീവനക്കാർ പരിശോധന നടത്തിയശേഷം മീറ്റർ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞുവെച്ചു. ആശുപത്രിയുടെ പരാധീനതയെക്കുറിച്ച് പരാതി ഉയർന്നതിനാൽ ഇതിനെക്കുറിച്ച് പഠിക്കാനായി പഞ്ചായത്ത് മൂന്നംഗ സമിതിയെ മാസങ്ങൾക്കുമുേമ്പ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, സമിതി ഇവിടെ എത്തിയിട്ടില്ല. ആശുപത്രിയുടെ ദുരവസ്ഥ ഡോക്ടർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. ആർദ്രം പദ്ധതിയിൽ ഈ പ്രാഥമികാേരാഗ്യ കേന്ദ്രത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, കൂടുതൽ ഡോക്ടർമാരും നഴ്സുമാരും എത്തും. സർക്കാറി​െൻറതന്നെ ഉടമസ്ഥതയിലെ തൊട്ടടുത്ത സ്ഥലത്തേക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. നിലവിൽ വിവിധ പ്രദേശങ്ങളിൽനിന്നായി പ്രതിദിനം നൂറോളം രോഗികളാണ് ഇവിടെ ചികിത്സക്കെത്തുന്നത്. ഇത് കണക്കിലെടുത്ത് ആശുപത്രിയുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണാൻ പഞ്ചായത്തും ആരോഗ്യ വകുപ്പും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദുരിതാശ്വാസ നടപടി സ്വീകരിക്കണം -കർഷക കോൺഗ്രസ് ആലപ്പുഴ: ഭക്ഷണം, കുടിവെള്ളം, ആരോഗ്യപരിപാലനം, യാത്രസൗകര്യം എന്നീ മേഖലകളിലാണ് കാലവർഷക്കെടുതിയിൽ ജില്ലയിലെ ജനങ്ങൾ ഏറ്റവും പ്രശ്നം നേരിടുന്നതെന്ന് കർഷക കോൺഗ്രസ് ജില്ല നേതൃയോഗം. പമ്പ, മണിമലയാറുകൾ ജില്ലയുടെ മധ്യഭാഗത്തും തെക്കുഭാഗത്തും നാശം വിതക്കുന്നു. മീനച്ചിലാറ് വടക്കുഭാഗത്തും കരകവിഞ്ഞൊഴുകി വേമ്പനാട്ടുകായലിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്ന് അരൂർ മുതൽ തെക്കോട്ട് കായൽത്തീര നിവാസികളായ മത്സ്യത്തൊഴിലാളികളും ക്ഷീര കർഷകരുമടക്കം അതിദുരിതത്തിലാണ്. കുട്ടനാട് പാക്കേജി​െൻറ പേരുപറഞ്ഞ് കുട്ടനാടി​െൻറ വികസന കാര്യങ്ങളിൽ സർക്കാർ ഉരുണ്ടുകളിക്കുകയാണ് ചെയ്യുന്നത്. നിലവിലെ വാട്ടർ ലെവൽ രേഖപ്പെടുത്തി പാടശേഖര ബണ്ടുകളും റോഡുകളും ഉയർത്താൻ സർക്കാർ ആവശ്യമായ നടപടി െകെക്കൊള്ളണം. യോഗത്തിൽ ജോർജ് കാരാച്ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപകവാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു ചെറുപറമ്പൻ, മറ്റ് ഭാരവാഹികളായ മുഞ്ഞനാട്ട് രാമചന്ദ്രൻ, ജോജി ചെറിയാൻ, ജി. വേണുഗോപാൽ, ജില്ല ഭാരവാഹികളായ കെ.ജി.ആർ. പണിക്കർ, ചിറപ്പുറത്ത് മുരളി, ഷാജി ബോൺസലേ, കെ. സജീവ്, ഭരണിക്കാവ് വാസുദേവൻ, പി. മേഘനാഥൻ, സിബി മൂലംകുന്നം, എം.കെ. സുധാകരൻ, ആർ. ദീപക്, ജോബിൻ പെരുമാൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.