നെഹ്റു േട്രാഫി: ഭാഗ്യചിഹ്നം ചേമ്പിലത്തോണിയിലെ തുഴയേന്തിയ കാക്ക

ആലപ്പുഴ: 66ാമത് നെഹ്റു േട്രാഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി ചേമ്പിലത്തോണിയിലെ തുഴയേന്തിയ കാക്ക തെരഞ്ഞെടുക്കപ്പെട്ടു. നെഹ്റു േട്രാഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തിൽ 200 എൻട്രികളിൽനിന്നാണ് ആലപ്പുഴ വി.പി റോഡ് സക്കറിയ വാർഡ് തോട്ടുങ്കൽ പുരയിടം ബാബു ഹസൻ വരച്ച ചിത്രം ഇത്തവണത്തെ ഭാഗ്യചിഹ്നമായത്. ആറാട്ടുവഴി എസ്.എസ് സ്കൂൾ ഓഫ് ആർട്സ് പൂർവ വിദ്യാർഥിയാണ്. 27 വർഷത്തെ പ്രവാസി ജീവിതത്തിന് ശേഷം ഇപ്പോൾ കലാസ്ഥാപനം നടത്തിവരികയാണ്. ചിത്രകാരൻമാരായ സതീഷ് വാഴവേലിൽ, ജിനു ജോർജ്, ടി. ബേബി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നെഹ്റുേട്രാഫി ഭാഗ്യചിഹ്നം പ്രകാശനം ചലച്ചിത്രതാരം ശരണ്യ ആനന്ദ് കലക്ടർ എസ്. സുഹാസിന് കൈമാറി നിർവഹിച്ചു. പ്രസ്ക്ലബ് പ്രസിഡൻറ് വി.എസ്. ഉമേഷ്, എൻ.ടി.ബി.ആർ സെക്രട്ടറിയായ സബ് കലക്ടർ കൃഷ്ണതേജ, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല, വാർഡ് കൗൺസിലർ എ.എം. നൗഫൽ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ ശ്രീകുമാരൻ തമ്പി, കബീർ, ചിക്കൂസ് ശിവൻ, കെ. നാസർ, ഹരികുമാർ വാലേത്ത്, അബ്ദുൽ സലാം ലബ്ബ, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറായ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ഹരൺ ബാബു, ഐ.ടി കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ പി. പാർവതീദേവി, എന്നിവർ സംസാരിച്ചു. ഭാഗ്യചിഹ്നത്തിന് പേരിടാം ആലപ്പുഴ: നെഹ്റുേട്രാഫി ജലോത്സവത്തി​െൻറ ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ട ചേമ്പിലത്തോണിയിലെ തുഴയേന്തിയ കാക്കക്ക് പേരിടാം. പ്ലസ് ടു വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കാണ് അവസരം. മത്സരത്തിൽ വിജയിയായാൽ സ്വർണനാണയം സമ്മാനമായി ലഭിക്കും. എൻട്രികൾ 24ന് വൈകുന്നേരം അഞ്ചിനുമുമ്പ് കൺവീനർ, നെഹ്റുേട്രാഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ, പിൻ -688001 എന്ന വിലാസത്തിൽ ലഭിക്കണം. ഒരാൾക്ക് ഒരു പേര് അടങ്ങിയ ഒരു എൻട്രി മാത്രമേ നിർദേശിക്കാനാകു. മത്സരാർഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ എൻട്രിയിൽ രേഖപ്പെടുത്തണം. എൻട്രി അയക്കുന്ന കവറിന് പുറത്ത് '66ാമത് നെഹ്റു േട്രാഫി ജലോത്സവം -ഭാഗ്യചിഹ്നത്തിന് പേരിടൽ മത്സരം' എന്ന് രേഖപ്പെടുത്തണം. ഫോൺ: 0477-2251349.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.