അമ്പലപ്പുഴ: വെള്ളപ്പൊക്കത്തിൽ . വണ്ടാനത്ത് വെട്ടിക്കരി, നാലുപാടം, ഒറ്റവേലി പാടശേഖരങ്ങളിലാണ് ബുധനാഴ്ച മടവീഴ്ച ഉണ്ടായത്. 520 ഏക്കർ വെട്ടിക്കരിയിലും 468 ഏക്കർ നാലുപാടത്തും രണ്ടാഴ്ച മുമ്പാണ് കൃഷി ആരംഭിച്ചത്. ഇതിനകം ഏക്കറിന് 20,000 രൂപ വരെ കർഷകർ ചെലവഴിച്ചപ്പോഴാണ് മടവീഴ്ചമൂലം കൃഷി നശിച്ചത്. സമീപെത്ത മുക്കയിൽ േതാട് കര കവിഞ്ഞാണ് പാടശേഖരങ്ങളിലേക്ക് വെള്ളം കയറിയത്. നീർക്കുന്നം കപ്പാംവേലി പാടശേഖരത്തിൽ വെള്ളം കരകവിഞ്ഞ് കൃഷി നശിച്ചു. ഒരു മാസത്തോളം വളർച്ചയെത്തിയ നെൽചെടികളാണ് വെള്ളത്തിൽ മുങ്ങിയത്. കൃഷി നടത്താൻ കഴിയാത്ത തരത്തിൽ പാടശേഖരത്തിൽ വെള്ളം കയറിയതോടെ കർഷകർ കൃഷി ഉപേക്ഷിച്ചു. ഇനി ചിങ്ങത്തിനുശേഷം കൃഷി ആരംഭിക്കാനാണ് തീരുമാനം. കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ദുരിതത്തിന് കാരണം കുട്ടനാട് പാക്കേജിലെ പരാജയം -ടി.ജെ. ആഞ്ചലോസ് ആലപ്പുഴ: കുട്ടനാട് പാക്കേജിെൻറ പരാജയമാണ് ഇപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. കുട്ടനാട് പാക്കേജിെൻറ തുക യു.ഡി.എഫ് ഭരണത്തിൽ ഇറിഗേഷൻ ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും കോൺഗ്രസ് നേതാക്കളും പങ്കുവെക്കുകയായിരുെന്നന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രണ്ടാം പാക്കേജിന് രൂപം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണം. നഷ്ടം കണക്കാക്കാൻ കേന്ദ്രസംഘം ഉടൻ കുട്ടനാട് സന്ദർശിക്കണമെന്നും സംസ്ഥാന സർക്കാർ വകുപ്പുതല ഉദ്യോഗസ്ഥ സംഘത്തെ കുട്ടനാട്ടിലേക്ക് അയക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.