റോ റോ ജങ്കാർ: മന്ത്രിതല യോഗം നാളെ തിരുവനന്തപുരത്ത്​

െകാച്ചി: റോ റോ ജങ്കാർ സർവിസ് തടസ്സം കൂടാതെ നടക്കുന്നത് ഉറപ്പുവരുത്താൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിളിച്ച ഉന്നതതല യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും. മന്ത്രി കെ.ടി. ജലീലും യോഗത്തിൽ പെങ്കടുക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കോർപറേഷ​െൻറ അഭിമാന പദ്ധതി രണ്ടു മാസം കഴിയുേമ്പാഴും അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടുന്നത്. കോർപറേഷൻ ഭാരവാഹികളെയും പ്രതിപക്ഷ നേതാവിനെയും കൂടാതെ കെ.എസ്.െഎ.എൻ.സി, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഷിപ്യാർഡ് എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പെങ്കടുക്കും. രാവിലെ 10ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്ര​െൻറ ചേംബറിലാണ് യോഗം. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പ്രത്യേക കമ്പനി (എസ്.പി.വി) രൂപവത്കരിക്കുന്നതടക്കം വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. മന്ത്രി ഇടപെട്ട് യോഗം വിളിക്കാൻ തീരുമാനം ഉണ്ടായതിന് പിന്നാലെ തന്നെ കെ.വി. തോമസ് എം.പി മുൻകൈ എടുത്ത് കഴിഞ്ഞദിവസം യോഗം വിളിച്ചിരുന്നു. കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽനിന്ന് പക്ഷേ പ്രതിപക്ഷം വിട്ടുനിന്നു. 16 കോടി ചെലവിട്ട പദ്ധതിയെക്കുറിച്ച് തികഞ്ഞ അനിശ്ചിതത്വമാണ് ഇപ്പോഴും നിലനിൽക്കുന്നത്. ഒരു വാഹനം മാത്രമാണ് ഇപ്പോൾ ഒാടുന്നത്. ആദ്യം ഒാടിയ വാഹനം പ്രൊപ്പല്ലർ തകരാർ മൂലം ഒാട്ടം നിർത്തിവെച്ചു. സ്പെയർ പാർട്സുകൾ ഇവിടെ ലഭ്യമല്ലാത്തതിനാൽ തകരാർ പരിഹരിക്കുന്നതിന് കാലതാമസം ഉണ്ടാകും. രണ്ടു വാഹനവും ഒരു പോലെ ഒാടിക്കാനുള്ള ജീവനക്കാരെ ലഭ്യമാക്കാൻ കെ.എസ്.െഎ.എൻ.സിക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. വൈപ്പിനിലെ ജെട്ടി നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയും നിലനിൽക്കുന്നു. സർവിസ് നടത്തിപ്പി​െൻറ ചുമതല ഏറ്റെടുത്ത കെ.എസ്.െഎ.എൻ.സി യുമായി കോർപറേഷൻ ഇതുവരെ ധാരണാപത്രം മാത്രമേ ഉണ്ടാക്കിയിട്ടുള്ളു. കരാർ ഉണ്ടാക്കാത്തതിനാൽ വാഹനത്തി​െൻറ തകരാറുകൾ പരിഹരിക്കുന്നതിനെ സംബന്ധിച്ചും മറ്റും തർക്കത്തിന് സാധ്യത നിലനിൽക്കുകയാണ്. സർവിസിൽ നിന്നുള്ള വരുമാനത്തി​െൻറ കൃത്യമായ വിവരങ്ങളും ഇേപ്പാൾ കോർപറേഷന് ലഭിക്കുന്നില്ല. പ്രേത്യക കമ്പനി രൂപവത്കരിച്ചാൽ കൃത്യമായി േമൽനോട്ടവും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവും ഉണ്ടാക്കാനാകും. എന്നാൽ, ഇതിനുള്ള നടപടി തടസ്സപ്പെട്ട അവസ്ഥയാണ്. ഇൗ സാഹചര്യത്തിൽ മന്ത്രി വിളിച്ചുചേർത്ത യോഗത്തെ യാത്ര ദുരിതത്തിൽ മുങ്ങിയ പശ്ചിമകൊച്ചി നിവാസികൾ പ്രതീക്ഷയോടെയാണ് നോക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.