കണ്ണാറപ്പള്ളി റോഡ് തകർന്നിട്ട് വർഷങ്ങൾ

വടുതല: അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാംവാർഡ് പുത്തൂർപാലം-. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിട്ട് വർഷങ്ങളായിട്ടും നന്നാക്കാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. പല തവണ പരാതി നൽകിയെങ്കിലും ഉടൻ നന്നാക്കുമെന്നുമാത്രമാണ് അധികൃതർ പറയുന്നതെന്ന് നാട്ടുകാർ പറയുന്നു. നടക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ്. മഴപെയ്യുന്നതോടെ റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിന്ന് ചളി നിറയും. കുട്ടികൾ അടക്കം നിരവധിപേർക്ക് റോഡിൽ വീണ് പരിക്കേറ്റിട്ടുണ്ട്. നൂറോളം കുടുംബങ്ങൾക്കുള്ള ഏകവഴിയാണ് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നത്. പ്രദേശത്തെ ആരാധനാലയങ്ങളിലേക്കുകൂടിയുള്ള റോഡാണിത്. റോഡ് പകുതിവരെയാണ് ടാർ ചെയ്തിരിക്കുന്നത്. കൂടാതെ, ജപ്പാൻ കുടിവെള്ളത്തി​െൻറ പൈപ്പ് പൊട്ടലും വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, നിർമാണത്തി​െൻറ പ്രാരംഭ നടപടികൾ ആരംഭിച്ചതായും അറിയുന്നു. എത്രയുംവേഗം റോഡ് നന്നാക്കണമെന്നും അല്ലെങ്കിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും വെൽെഫയർ പാർട്ടി അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അസ്‌ലം കാട്ടുപുറം പറഞ്ഞു. ഹജ്ജ് യാത്രയയപ്പ് നൽകി വടുതല: ജമാഅത്തെ ഇസ്‌ലാമി ചേർത്തല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പും പഠനക്ലാസും സംഘടിപ്പിച്ചു. കൊച്ചി ബിലാൽ മസ്ജിദ് ഖതീബ് എ.എം ജമാൽ അസ്ഹരി ക്ലാസെടുത്തു. ഏരിയ പ്രസിഡൻറ് പി.എ. അൻസാരി അധ്യക്ഷത വഹിച്ചു. തുറവൂർ അൻസാർ മസ്ജിദ് ഖതീബ് സുലൈമാൻ മൗലവി, പ്രോഗ്രാം കൺവീനർ വി.എ. അമീൻ, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. എം.എം. ഷിഹാബുദ്ദീൻ സ്വാഗതവും വി.എ. നാസിമുദ്ദീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.