ആലപ്പുഴ: ഫിഷ്ലാൻഡ്, എ.കെ.ഡി.എസ്, പൗർണമി, ആഞ്ഞിലിപ്പറമ്പ് കോളനി, എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ . തൊഴിൽ നൈപുണ്യ ദിനം ആഘോഷിച്ചു അരൂർ: വിദ്യാഭ്യാസ വകുപ്പിെൻറ കീഴിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായുള്ള തൊഴിൽ നൈപുണ്യ പരിശീലനപരിപാടിയായ അസാപ്, ലോക തൊഴിൽ നൈപുണ്യ ദിനം ആഘോഷിച്ചു. ചന്തിരൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അരൂർ ഗ്രാമപഞ്ചായത്ത് അംഗം ഇ.ഇ. ഇഷാദ് ബി. അൻഷാദ്, എന്നിവർ ചേർന്ന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ പരിശീലനം പ്രാപ്തമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന പൊതു സംരംഭമാണ് അസാപ് പദ്ധതി. പി.ജി ഡിപ്ലോമ ഇൻ മോണ്ടിസോറി: സീറ്റൊഴിവ്. ആലപ്പുഴ: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷനൽ ചൈൽഡ് െഡവലപ്മെൻറ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വനിതകൾക്കായുള്ള (പ്രായ പരിധിയില്ല) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സിയുടെ (1 വർഷം, യോഗ്യത-ഏതെങ്കിലും ഡിഗ്രി) ഈ വർഷത്തെ ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. റെഗുലർ, ഹോളിഡേ, ഡിസ്റ്റൻസ് ബാച്ചുകളിൽ പഠിക്കാൻ സൗകര്യമുണ്ട്. അധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും. ആലപ്പുഴ, ചേർത്തല, മാവേലിക്കര, ചെങ്ങന്നൂർ എന്നിവയാണ് ആലപ്പുഴ ജില്ലയിലെ പഠന കേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846808283.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.