ഹജ്ജ്​: നെടുമ്പാശ്ശേരിയിൽനിന്ന് ആദ്യസംഘം പുറപ്പെട്ടു

നെടുമ്പാശ്ശേരി: ഹജ്ജ് നിർവഹിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ആദ്യ തീർഥാടകസംഘം പുറപ്പെട്ടു. അൽഹിന്ദ് ഗ്രൂപ് സംഘമാണ് ഞായറാഴ്ച പുറപ്പെട്ടത്. ഇവർക്ക് വിമാനത്താവളത്തിൽ ഹൃദ്യമായ യാത്രയയപ്പാണ് ഒരുക്കിയിരുന്നത്. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. ഹജ്ജിന് നേതൃത്വം നൽകുന്ന അമീർ ഫതഹുദ്ദീൻ ബാഖവി പള്ളുരുത്തി പ്രാർഥനക്ക് നേതൃത്വം നൽകി. എയർപോർട്ട് ടെർമിനൽ മാനേജർ മനോജ്കുമാർ, അൽഹിന്ദ് ഹജ്ജ് സൗത്ത് കേരള മേധാവി അൻവർ സാദത്ത്, മാനേജ്മ​െൻറ് എക്സിക്യൂട്ടിവ് ഫൈസൽ നല്ലളം, നെടുമ്പാശ്ശേരി എയർപോർട്ട് സബ്ഇൻസ്പെക്ടർ ടി.എ. ഹാറൂൺ, പി.എ. അഫ്സൽ, ഇത്തിഹാദ് എയർവേസ് ജീവനക്കാരായ ജോസ്, അഭിജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് നിർവഹിക്കാൻ ആഗസ്റ്റ് ഒന്നുമുതൽ തീർഥാടകർ യാത്രതിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.