മൂവാറ്റുപുഴയാർ നിറഞ്ഞു: താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

മൂവാറ്റുപുഴ: തോരാതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മഴ തുടർന്നാൽ പട്ടണത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളടക്കം വെള്ളത്തിനടിയിലാകും. രണ്ടു ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് മൂവാറ്റുപുഴയാറിൽ ക്രമാതീതമായി ജലനിരപ്പുയർന്നത്. ജൂലൈയിൽ ഇത് മൂന്നാം തവണയാണ് നഗരം വെള്ളപ്പൊക്ക ഭീഷണിയിലാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയും പുഴ നിറഞ്ഞിരുന്നു. അന്നത്തേതിനാൽ ജലനിരപ്പ് ഏറെ ഉയർന്നു കഴിഞ്ഞു. നഗരത്തിലെ ആനച്ചാൽ, സ്റ്റേഡിയത്തിന് പരിസരത്തെ പാടശേഖരങ്ങൾ എന്നിവിടങ്ങളിൽ സ്ഥലങ്ങളിൽ വെള്ളം കയറി. സ്റ്റേഡിയം പരിസരത്ത് വെള്ളം ഉയർന്നതോടെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴയെ തുടർന്ന് പോഷകനദികളായ കാളിയാർ, കോതമംഗലം പുഴകളിലും വെള്ളം ഉയർന്നിട്ടുണ്ട്. ഇതോടെ പെരുമറ്റം, കടാതി മേഖലകളടക്കം വെള്ളപ്പൊക്ക ഭീഷണിയിലാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളുമായ ഇലാഹിയ കോളനി, സ്‌റ്റേഡിയം പരിസരം, കൊച്ചങ്ങാടി, എട്ടങ്ങാടി, കാളച്ചന്ത, കൂൾ മാരികോളനി, ആനിക്കാകുടി കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണിയുള്ളത്. വെള്ളപ്പൊക്ക ഭീഷണിയുയർന്നതോടെ റവന്യൂ വകുപ്പ് മുൻകരുതൽ സ്വീകരിച്ചതായി തഹസിൽദാർ അറിയിച്ചു. വീടുകളിൽ വെള്ളം കയറിയാൽ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.