ആലപ്പുഴ: 41 ദിവസം, 12 സംസ്ഥാനങ്ങൾ, 5000ത്തിലേറെ കിലോമീറ്റർ... അൽഅമീൻ ൈസെക്കിളിൽ യാത്ര െചയ്ത ദൂരമാണിത്. വലിയ ലക്ഷ്യം മുൻനിർത്തിയുള്ള തിരുവനന്തപുരം സ്വദേശി അൽഅമീൻ കബീറിെൻറ യാത്ര കഴിഞ്ഞ ദിവസം ആലപ്പുഴയിൽ എത്തി. കുട്ടികൾക്കെതിരെ വർധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ സൈക്കിളിൽ ചുറ്റി സ്കൂളുകളിൽ ബോധവത്കരണ ക്ലാസുകൾ നടത്തുകയാണ് ലക്ഷ്യം. ആക്രമണങ്ങൾ നടക്കുേമ്പാൾ മാത്രം ഇരേയാടൊപ്പം എന്ന ഹാഷ്ടാഗിൽ ഒതുങ്ങുന്നതല്ല ജാമിഅ മില്ലിയ സെൻട്രൽ യൂനിവേഴ്സിറ്റിയിലെ സോഷ്യോളജി ബിരുദവിദ്യാർഥിയായ ഇൗ 20കാരെൻറ സാമൂഹിക പ്രതിബദ്ധത. ജൂൺ മൂന്നിന് ശ്രീനഗറിൽനിന്ന് ആരംഭിച്ച യാത്ര പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ പിന്നിട്ടാണ് കേരളത്തിൽ എത്തിയത്. ആലപ്പുഴയിൽ വിവിധ സ്കൂളുകളിൽ അൽഅമീൻ ക്ലാസുകൾ നടത്തി. ''രാജ്യത്ത് കുട്ടികൾക്കെതിരായ പീഡനങ്ങൾ കൂടിവരികയാണ്. കുട്ടികൾ മൗനം വെടിയണം, പ്രതികരിക്കണം. അവരെ ശാക്തീകരിക്കാനാണ് യാത്ര. ഇൗ യാത്രയിൽ കുറേ കുട്ടികൾ എന്നോട് മനസ്സ് തുറന്ന് സംസാരിച്ചു. ആലപ്പുഴയിലും ഒരു കുട്ടി സ്കൂളിലെ സീനിയർ വിദ്യാർഥികൾക്കെതിരെ പറഞ്ഞു. പരാതി ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്'' -അൽഅമീൻ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശിഗ്റഫ് സഹ്ബി ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കർണാടകയിൽവെച്ച് യാത്ര നിർത്തി. ശാരീരികമായി തളർന്ന അൽഅമീനെ സഹായിക്കാൻ തിരുവനന്തപുരത്തുനിന്ന് രണ്ട് സുഹൃത്തുക്കൾ എത്തിയിട്ടുണ്ട്. ഗാന്ധി ഗ്ലോബൽ ഫാമിലി ഒാർഗനൈസേഷൻ, റോയൽ ഇൻഫീൽഡ് കൺസപ്റ്റ്സ് തുടങ്ങിയവരാണ് യാത്രക്ക് േവണ്ട സഹായങ്ങൾ ചെയ്യുന്നത്. ആലപ്പുഴയിലെ പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്ന് കലക്ടർ അറിയിച്ചു. തിങ്കളാഴ്ച പത്തനംതിട്ട മുതൽ മറ്റു ജില്ലകളിലൂടെ സഞ്ചരിച്ച് 21ന് കന്യാകുമാരിയിൽ സമാപിക്കും. അവിടെ തെൻറ സൈക്കിൾ മാത്രമേ നിൽക്കുന്നുള്ളൂ എന്നും ആശയവുമായി യാത്ര തുടരുമെന്നും അൽഅമീൻ പറയുന്നു. കഴക്കൂട്ടം ഷബീന മൻസിലിൽ കബീർ-ഷബീന ദമ്പതികളുടെ മകനാണ്. സഹോദരി: ഹസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.