ആലപ്പുഴ: വിദ്യാർഥികളിൽ ശുചിത്വാവബോധം വളർത്താൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് റോട്ടറി ഇൻറർനാഷനൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂളുകളിൽ ശുദ്ധജലം, സാനിേട്ടഷൻ, ശുചിത്വം എന്നിവ ഉറപ്പുവരുത്താൻ വാഷ്-ഇൻ സ്കൂൾ (വിൻസ്) പദ്ധതി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെട്ട റോട്ടറി ഡിസ്ട്രിക്ടിെൻറ ആഭിമുഖ്യത്തിലാണ് പദ്ധതി. 1.20 കോടി ചെലവഴിച്ച് വിവിധ സ്കൂളുകളിൽ 40 കക്കൂസ് നിർമിച്ചുനൽകും. വിൻസ് പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് ആലപ്പുഴ ലിയോതേർട്ടീന്ത് സ്കൂളിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. റോട്ടറി ഡിസ്ട്രിക് ഗവർണർ ഇ.കെ. ലൂക്ക് അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ കെ.ജി. പിള്ള, സെക്രട്ടറി ബേബി കുമാരൻ, കോഒാഡിനേറ്റർ വി.ആർ. വിദ്യാധരൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.