കൊച്ചി: നട്ടെല്ലിന് ബലം കുറയുന്ന രോഗം ബാധിച്ച് വീൽചെയറിൽ കഴിയുന്ന ആറാംക്ലാസ് വിദ്യാർഥിനി നൈഷാന റഹീമിന് മീഡിയവൺ സ്നേഹസ്പർശത്തിെൻറ കൈത്താങ്ങ്. ജനിച്ചപ്പോൾ ആറ് മാസം വരെ മാത്രമേ ആയുസ്സുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതിയ നൈഷാന പത്തനംതിട്ട സ്വദേശിനിയാണ്. മാതാവ് ഷീബ എടുത്തുകൊണ്ടാണ് നൈഷാനയെ സ്കൂളിൽ കൊണ്ടുപോകുന്നത്. എന്നാൽ, നടവഴി മാത്രമുള്ള വീട്ടിൽനിന്ന് സ്കൂളിൽ എത്താൻ ബുദ്ധിമുട്ടായതിനാൽ ശസ്ത്രക്രിയക്ക് എറണാകുളം ലേക്ഷോർ ആശുപത്രിയിലെ സ്പൈനൽ സർജൻ ഡോ. കൃഷ്ണകുമാറിനെ സമീപിക്കുകയായിരുന്നു. പക്ഷേ, ലക്ഷങ്ങൾ ചെലവുവരുന്ന ശസ്ത്രക്രിയക്ക് ആവശ്യമായ പണമില്ലാതെ കുടുംബം വിഷമിക്കുമ്പോഴാണ് മീഡിയവൺ സ്നേഹസ്പർഷത്തിലൂടെ നൈഷാനയുടെ കഥ പുറംലോകമറിയുന്നത്. ശസ്ത്രക്രിയക്ക് സുമനസ്സുകൾ സഹായമായി നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മീഡിയവൺ മാർക്കറ്റിങ് വിഭാഗം ചീഫ് ജനറൽ മാനേജർ സി. മാത്യു നൈഷാനയുടെ കുടുംബത്തിന് കൈമാറി. ശസ്ത്രക്രിയകൊണ്ട് നൈഷാന സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർമാരുടെ പ്രത്യാശ. ലേക്ഷോർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പീപിൾസ് ഫൗണ്ടേഷൻ കോഒാഡിനേറ്റർ ടി.കെ. സുഹൈർ, ലേക്ഷോർ ആശുപത്രി സി.ഒ.ഒ നിഹാജ് മുഹമ്മദ്, പ്രോജക്ട് ഡയറക്ടർ പി. സക്കീർ, ഡോ. കൃഷ്ണകുമാർ, മീഡിയവൺ കൊച്ചി ബ്യൂറോ അഡ്മിനിസ്ട്രേറ്റർ പി.എം. സജീദ്, മാർക്കറ്റിങ് മാനേജർ ബെൻസി ജേക്കബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.